വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത ദിവസങ്ങളില്‍ അറബിക്കടലില്‍ എത്തുമെന്ന് വിദഗ്ധര്‍. നിലവില്‍ ശ്രീലങ്കയ്ക്കും തമിഴ്‌നാടിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം അടുത്ത രണ്ടു മൂന്നു ദിവസം കൂടി ഇവിടെ തുടര്‍ന്ന ശേഷം അറബിക്കടലിലേക്ക് സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇത് ശക്തിയാര്‍ജിക്കാന്‍ സാധ്യതയുണ്ടെന്ന് സ്വകാര്യ ഏജന്‍സികള്‍ പറയുന്നുണ്ട്. കേരളത്തില്‍ വ്യാഴാഴ്ച വരെ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും ഇതേ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കി.മീ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Related posts

Leave a Comment