മഴ മുന്നറിയിപ്പില്‍ മാറ്റം: ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും. വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായിരുന്നു ഓറഞ്ച് അലേര്‍ട്ട്.
പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം കാസര്‍ഗോഡ് ഒഴികെയുള്ള 13 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.
കേരളതീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related posts

Leave a Comment