മഴക്കെടുതി, യാത്രാദുരിതം, ഡാമുകൾ നിറഞ്ഞു

കൊച്ചി: കനത്ത മഴയിൽ സംസ്ഥാനത്തുടനീളം വെള്ളക്കെട്ട്. ദേശീയ പാതകളും എംസി റോഡും പലേടത്തും ഒറ്റപ്പെട്ടു. അടൂർ, നിലമേൽ, പന്തളം എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി ​ഗതാ​ഗതം തട‌സപ്പെട്ടു. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ​ഗതാ​ഗത നിയന്ത്രണമുണ്ട്. അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. ചെറുതോണിയും മൂഴിയാറും പെരിങ്ങൽക്കുത്തുമടക്കം ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്ര‌ഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ട് ആണ്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറന്നേക്കും. ജലനിരപ്പ് 140.30അടിയാണ്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2250 ഘനയടിയായി ഉയർത്തിയിരുന്നു. രാത്രിയോടെ നീരൊഴുക്ക് ശക്തമായതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്. ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടർ ഇന്നലെ തുറന്നിരുന്നു. സെക്കൻഡിൽ നാൽപതിനായിരം ലീറ്റർ വെള്ളമാണ് പുറത്തേക്ക് വിടുന്നത്. ഇടുക്കി അണക്കെട്ടിൽ നിലവിൽ 2399.10 അടിയാണ് ജലനിരപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിയേക്കും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.14 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ജലനിരപ്പ് ഉയരുന്നത് സാവധാനം ആയതിനാൽ കൂടുതൽ വെള്ളം തുറന്നു വിടേണ്ടി വരില്ലെന്നാണ് കെ എസ് ഇ ബിയുടെ കണക്കു കൂട്ടൽ. മുല്ലപ്പെരിയാർ ജലനിരപ്പ് 140.35 അടിയായി. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്.

ഇടുക്കി ഡാം ‌ഇന്നലെ തുറന്നിരുന്നു. ചെറുതോണി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. ഷട്ടറുകൾ നാൽപ്പത് സെൻ്റിമീറ്റർ ഉയർത്തിയാണ് ഡാം തുറന്നത്. 30 മുതൽ 40 വരെ ക്യുമെക്സ് ജലം ഒഴുക്കി വിട്ടിരുന്നു.

Related posts

Leave a Comment