മഴമരണം നലായി, 26 അണക്കെട്ടുകൾ തുറന്നു, ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം


കൊച്ചി സംസ്ഥാനത്ത് തുടരുന്ന മഴയിൽ കനത്ത നാശ നഷ്ടങ്ങൾ. വടക്കൻ ജില്ലകളിൽ വ്യാപകമായ ദുരിതം വിതയ്ക്കുകയാണു പേമാരി. ഇതു വരെ നാലു പേർ മഴക്കെടുതികളിൽ മരിച്ചു. മലപ്പുറത്ത് രണ്ട് കുട്ടികളും പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകനും കൊല്ലം ജില്ലയിൽ വയോധികനുമാണ് മരിച്ചത് സംസ്ഥാനത്തെ 26 ചെറുകിട ജലസേചന അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. ഇവയുടെ ഷട്ടറുകൾ തുറന്നിട്ടിരിക്കുകയാണ്. കെഎസ്ഇബിയുടെ ചുമതലയിലുള്ള അണക്കെട്ടുകളിൽ ജല നിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്കയില്ല. ചില അണക്കെട്ടുകളിൽ വൈദ്യുതി ഉത്പാദനം കൂട്ടാനുള്ള ശ്രമത്തിലാണ് അധികൃതർ.
കനത്ത മഴയിൽ മലപ്പുറത്ത് വീട് തകർന്നു രണ്ട് കുട്ടികൾ മരിച്ചു . മലപ്പുറം കരിപ്പൂർ സ്വദേശി മുഹമദ് കുട്ടിയുടെ വീടാണ് തകർന്നത്.
റിസ്വാന(8), റിൻസാന (7മാസം) എന്നീ കുട്ടികളാണ് ദാരുണമായി മരിച്ചത്. ഇന്നു പുലർച്ചെ ആയിരുന്നു അപകടം. അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് വലിയ പാറകളും മണ്ണും ഇടിഞ്ഞു വീഴുകയായിരുന്നു. അമ്മയ്ക്കും പരുക്കുണ്ട്.
അടൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് ജന്മഭൂമി ലേഖകൻ മരിച്ചു.

മേലൂട് പതിനാലാം മൈൽ കല്ലൂർ പ്ലാന്തോട്ടത്തിൽ പി.ടി. രാധാകൃഷ്ണ കുറുപ്പ് (59) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ചേന്നമ്പള്ളി ജങ്ഷന് പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപം വച്ചാണ് അപകടമുണ്ടായത്. അടൂരിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു രാധാകൃഷ്ണകുറുപ്പ്. വാകമരമാണ് കടപൂഴകി ബൈക്കിന് മുകളിലേക്ക് വീണത്. ബൈക്കിൽ നിന്ന് തെറിച്ചു വീണ രാധാകൃഷ്ണന്റെ ഹെൽമറ്റും ഊരിമാറി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിൽ അടൂർ ജനറൽ ആശുപത്രിയിലും അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലും എത്തിച്ചെ്ങ്കിലും മരിച്ചു. ഭാര്യ: രാജലക്ഷ്മി, മക്കൾ: പി.ആർ. ലക്ഷ്മി, പി.ആർ.വിഷ്ണു, പി.ആർ. പാർവതി.
കൊല്ലം തെന്മലയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വയോധികൻ മരിച്ചു. ഇന്നു രാവിലെയായിരുന്നു അപകടം.
ണിയാർ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം, ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഏതു സമയത്തും ഷട്ടറുകൾ 150 സെ.മി എന്ന തോതിൽ ഉയർത്തി 350 കുമക്‌സ് ജലം പുറത്തു വിടേണ്ടി വന്നേക്കാം.
ഇപ്രകാരം ഷട്ടറുകൾ ഉയർത്തുന്നത് മൂലം കക്കാട്ടാറിൽ 150 സെ.മി. വരെ ജലനിരപ്പ് ഉയർന്നേക്കാമെന്നുള്ള സാഹചര്യത്തിൽ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജനങ്ങളും ജാഗ്രത പുലർത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.
കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം ഒക്ടോബർ 11, 12 തീയതികളിൽ അതി ശക്തമായ മഴക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സ്ഥിതി ഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.
ഇന്ന് മുതൽ പതിനാലാം തീയതി വരെയാണ് നിരോധനം. വൈകീട്ട് ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെയുള്ള സമയത്തേക്ക് യാത്ര അനുവദിക്കില്ല.

മലയോരമേഖലകളിൽ കനത്ത മഴയുടെയും മണ്ണിടിച്ചിൽ ഭീഷണിയുടെയും സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരോടും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുന്നതിലാണ് മുൻകരുതൽ നടപടി.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ കൊല്ലം മുതൽ ഇടുക്കി വരെ ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അതിനിടെ ബംഗാള് ഉള്ക്കടലില് പുതിയ ന്യൂന മര്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചും. കേരളത്തില് വെള്ളിയാഴ്ച വരെ മഴ തുടരും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Related posts

Leave a Comment