ലോര്‍ഡ്സ് ടെസ്റ്റിൽ മഴ വില്ലനാകുന്നു

ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മഴ മൂലം നിർത്തി വച്ചു. ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയസാധ്യത നിലനിന്നപ്പോഴാണ് മഴ കാരണം കളി നിർത്തി വയ്‌ക്കേണ്ടിവന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ടാം ടെസ്റ്റിലും മഴ കളിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ബൌളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യക്ക് വേണ്ടി ഇറങ്ങിയ രോഹിത്തും രാഹുലും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. മഴമൂലം കളി നിർത്തുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 46 റണ്‍സ് നേടിയിട്ടുണ്ട്. 35 റണ്‍സ് നേടി രോഹിതും 10 റണ്‍സോടെ രാഹുലും ആണ് ക്രീസില്‍. പരുക്ക് പറ്റിയ ശര്‍ദുല്‍ തകൂറിനു പകരം ഇഷാന്ത്‌ ശര്‍മ ആണ് ഇറങ്ങിയത്. ഇംഗ്ലണ്ട് നിരയില്‍ സ്റ്റുവര്‍ട് ബോര്‍ഡ്‌ കളിക്കുന്നില്ല.

Related posts

Leave a Comment