സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 7 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണു കേന്ദ്രകാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. വരുന്ന നാലു ദിവസം കൂടി സംസ്ഥാനത്തു ശക്തമായ മഴ തുടരും. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, നെയ്യാര്‍, പേപ്പാറ സംഭരണികളില്‍നിന്നു മുന്‍കരുതലായി വെള്ളം തുറന്നു വിട്ടു തുടങ്ങി. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദേശമുണ്ട്. ഇടുക്കിയിലെ അടക്കം മലയോര മേഖലകളില്‍ രാത്രികാല യാത്ര നിരോധിച്ചു. അട്ടപ്പാടിയിലും ശക്തമായ മഴയാണ്. ചുരത്തിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. പത്തനംതിട്ടയിൽ മഴ ശക്തമായി തുടരുകയാണ്. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Related posts

Leave a Comment