സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ചയോടെയാണ് ന്യൂനമർദ്ദം രൂപപ്പെടുകയെന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.

ഞായറാഴ്ച മൂന്ന് ജില്ലകളിലും തിങ്കളാഴ്ച അഞ്ച് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് ഞായറാഴ്ച ജാഗ്രത നിർദേശം നൽകിയിട്ടുള്ളത്. കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് നൽകി. മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.

ഇന്ന് മുതൽ ശനിയാഴ്ച വരെ മധ്യ-തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നീ സമുദ്രഭാഗങ്ങളിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Related posts

Leave a Comment