സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത, 8 ജില്ലകളില്‍ യെല്ലോ അലെർട്ട്

തിരുവനന്തപുരം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ തീ​വ്ര ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ സം​സ്ഥാ​ന​ത്ത്​ ചൊ​വ്വാ​ഴ്​​ച​യും ​മ​ഴ തു​ട​രു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ വ​കു​പ്പ്​ അ​റി​യി​ച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊ​വ്വാ​ഴ്​​ച കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്ക്​​ സാ​ധ്യ​ത​യു​ണ്ട്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്‌ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്.അടുത്ത മണിക്കൂറുകളിൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്‌ ശക്തി കുറഞ്ഞ തീവ്ര ന്യൂനമർദ്ദമാകുമെന്നും സൂചനയുണ്ട്. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യത ഉള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമുണ്ട്. ബീച്ചുകളിൽ പോകുന്നതും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്ന നിർദ്ദേശമുണ്ട്. എന്നാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. വടക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.

Related posts

Leave a Comment