Connect with us
48 birthday
top banner (1)

crime

കൊച്ചിയിൽ റെയിൽവേ ജീവനക്കാരനെ ആക്രമിച്ച് ഫോണും പണവും കവർന്നു; നാലംഗ സംഗം പിടിയിൽ

Avatar

Published

on

കൊച്ചി: റെയിൽവേ ജീവനക്കാരനെ ആക്രമിച്ച് ഫോണും പണവും കവർന്ന കവർച്ചസംഘം പിടിയിൽ. കമ്മട്ടിപ്പാടത്തിന് സമീപമാണ് സംഭവം.ട്രെയിനിൽ കയറി ആക്രമണം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരമായി ഒരിടത്തും സ്ഥിരതാമസമാക്കാതെ മോഷണം നടത്തുകയും കിട്ടുന്ന പണം ആർഭാട ജീവിതത്തിനും ലഹരിക്കുമായി ചെലവഴിക്കുകയാണ് ഇവരുടെ ശീലമെന്ന് റെയിൽവേ പോലീസ് പറഞ്ഞു. എറണാകുളം മാർഷലിംഗ് യാർഡിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാരില്ലാതെ വരികയായിരുന്നു ടാറ്റാ നഗർ എക്‌സ്പ്രസ്.

Advertisement
inner ad

ട്രെയിനിന്‍റെ പിറക് വശത്തേക്ക് ഓടികയറിയ അക്രമികൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥനെ ആക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചുപറിക്കുകയായികുന്നു. ഒന്നര ലക്ഷം രൂപ വില വരുന്ന ഫോൺ അടക്കം 4 ഫോണുകളാണ് ഇവർ മോഷ്‌ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പശ്ചിമബംഗാൾ സ്വദേശികളായ നാല് പേരെ റെയിൽവേ ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ച് പിടികൂടിയത്. ബംഗാൾ സ്വദേശികളായ എം.ഡി. മിസ്തർ, അബു താലിം, ലാൽ ബാബു, എന്നിവരും ഒരു പ്രായപൂർത്തിയാകാത്ത ആളുമാണ് പിടിയിലായത്.

Advertisement
inner ad

crime

പോത്തന്‍കോട് തങ്കമണിയുടെ കൊലപാതകത്തില്‍ പ്രതി തൗഫീഖ് പൊലീസ് പിടിയില്‍

Published

on


തിരുവനന്തപുരം: പോത്തന്‍കോട് തങ്കമണിയുടെ കൊലപാതകത്തില്‍ പ്രതി പൊലീസ് പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയില്‍ നിന്നും തങ്കമണിയുടെ നഷ്ടപ്പെട്ട കമ്മല്‍ കണ്ടെത്തിയിട്ടുണ്ട്. മോഷണ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൗഫീഖിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

നിരവധി കേസുകളിലെ പ്രതിയാണ് തങ്കമണിയെ കൊലപ്പെടുത്തിയ തൗഫീഖ്. മോഷണ വാഹനത്തിലായിരുന്നു തൗഫീഖ് പോത്തന്‍കോടെത്തിയത്. തമ്പാനൂര്‍ സ്റ്റേഷനില്‍ ഈ വാഹനം നഷ്ടപ്പെട്ടതായി പരാതിയുണ്ട്.

Advertisement
inner ad

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പോത്തന്‍കോട് ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയായ തങ്കണമണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. വീടിന് സമീപത്തുള്ള പുരയിടത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഇവരുടെ മുഖത്ത് മുറിപ്പാടുണ്ടായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തില്‍ കീറലുകളുമുണ്ടായിരുന്നു.

തങ്കമണി ഒറ്റയ്ക്കാണ് താമസമെങ്കിലും പരിസരത്ത് സഹോദരങ്ങളും താമസമുണ്ട്. ഇവരില്‍ ഒരാളുടെ വീടിന് പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ പൂജ ചെയ്യാന്‍ പൂപറിക്കാന്‍ പോകുന്ന ശീലമുണ്ടായിരുന്ന തങ്കമണിയെ ഇതിനിടെയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. പൂക്കളും ചെരിപ്പുമെല്ലാം മൃതദേഹത്തിന് സമീപത്ത് ചിതറിക്കിടന്നിരുന്നു. തങ്കമണി ധരിച്ച കമ്മലും നഷ്ടപ്പെട്ടിരുന്നു.

Advertisement
inner ad
Continue Reading

crime

പോത്തന്‍കോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍

Published

on


തിരുവനന്തപുരം: പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. പോത്തന്‍കോട് സ്വദേശി തൗഫീഖിനെയാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. മംഗലപുരം കൊയ്ത്തൂര്‍കോണം യുപി സ്‌കൂളിന് എതിര്‍വശത്ത് മണികണ്ഠന്‍ ഭവനില്‍ തങ്കമണിയെയാണ് (69) ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൗഫീഖിനെ കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ തൗഫീഖ് മുന്‍പ് പോക്സോ കേസിലുള്‍പ്പെടെ പ്രതിയാണ്. മൃതദേഹം കിടന്നതിന് അടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ നടന്നുപോകുന്നത് കാണാം.

Advertisement
inner ad

തങ്കമണിയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങള്‍ താമസിക്കുന്നുണ്ട്. രാവിലെ അസ്വാഭാവിക ശബ്ദം ഒന്നും കേട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു. രാവിലെ പൂജയ്ക്കായി പൂവ് പറിക്കാന്‍ പോകുന്ന പതിവ് തങ്കമ്മയ്ക്കുണ്ടായിരുന്നു.

തങ്കമണിയുടെ ബ്ലൗസ് കീറിയ നിലയിലാണ്. കമ്മല്‍ നഷ്ടപ്പെട്ടു. കൂടാതെ അവര്‍ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും തങ്കമണിയുടെ ചെരുപ്പും കിടപ്പുണ്ട്. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ മംഗലപുരം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Advertisement
inner ad
Continue Reading

crime

പത്തൊമ്പതുകാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിശ്രുത വരന്‍ കസ്റ്റഡിയില്‍

Published

on

തിരുവനന്തപുരം: ആര്യനാട് ഐടിഐയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിശ്രുത വരന്‍ സന്ദീപ് കസ്റ്റഡിയില്‍. സന്ദീപ് വീട്ടിലെത്തി നമിതയോട് സംസാരിച്ച് പോയശേഷം ആയിരുന്നു മരണം. ഇന്നലെയാണ് നെടുമങ്ങാട് സ്വദേശികളായ രജി, ബൈജു ദമ്പതികളുടെ മകള്‍ നമിതയെ (19) വാടക വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വിവാഹമുറപ്പിച്ച ശേഷം സന്ദീപുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാവിലെ ഇയാള്‍ വീട്ടിലെത്തി നമിതയുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ശേഷം സന്ദീപ് ഇവിടെ നിന്ന് പോയി. പിന്നീട് ഫോണില്‍ വിളിച്ച് കിട്ടാതായതോടെ ഇയാള്‍ വീണ്ടും വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്നാണ് സന്ദീപ് പറഞ്ഞത്.

Advertisement
inner ad

രണ്ട് വര്‍ഷം മുമ്പാണ് നമിതയുടെയും സന്ദീപിന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇരുവരും പ്രണയത്തിലായിരുന്നു. നമിതയുടെ ഫോണില്‍, പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ സന്ദീപ് കണ്ടിരുന്നു. ഇതിനെച്ചൊല്ലി ഉണ്ടായ സംസാരമാകാം നമിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. പിന്നാലെയാണ് സന്ദീപിനെ കസ്റ്റഡിയിലെടുത്തത്. നമിതയുടെ അമ്മ സമീപത്തെ കോഴി ഫാമില്‍ ജോലി ചെയ്യുകയാണ്. നന്ദിതയാണ് സഹോദരി.

സന്ദീപിന് മറ്റേതെങ്കിലും തരത്തില്‍ മരണവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. നമിതയുടേത് തൂങ്ങിമരണം ആണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആത്മഹത്യതന്നെ ആണെങ്കില്‍ അതിലേക്ക് നയിച്ചതില്‍ സന്ദീപിന്റെ ഇടപെടലുണ്ടോ എന്നതില്‍ പൊലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്.

Advertisement
inner ad
Continue Reading

Featured