Connect with us
48 birthday
top banner (1)

News

വായനാട്ടുകാർ രാഹുൽഗാന്ധിയുടെ തെരെഞ്ഞെടുപ്പ് ഗാനം കുവൈറ്റിൽ പുറത്തിറക്കി

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : രാഹുൽഗാന്ധി കോൺഗ്രസ്സ് പ്രവർത്തകരുടെ വികാരമാണ്. മത്സരിക്കുന്നത് വായനാട്ടിലെങ്കിൽ അത് വായനാട്ടുകാരുടെ ആവേശവും ഉത്സവവുമാണ്. സലിം താഴത്തൂർ രചന നിർവ്വഹിച്ച് അക്ബർ വയനാട് നിർമ്മിച്ച് അസ്മ കോട്ടക്കൽ ആലപിച്ച യുഡിഎഫ് സ്ഥാനാർഥി ശ്രീ രാഹുൽഗാന്ധിയുടെ തെരെഞ്ഞെടുപ്പ് ഗാനം കുവൈറ്റിൽ മുതിർന്ന കോൺഗ്രസ് നേതാവും മാധ്യമ പ്രവർത്തകനുമായ ശ്രീ കൃഷ്ണൻ കടലുണ്ടി നിരവധി പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. ഒഐസിസി ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ വിത്സൺ ബത്തേരി അടക്കമുള്ള ഒട്ടേറെ കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കുവൈത്ത് കെഎംസിസി സംയുക്ത ഉപ തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

Published

on

കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി വയനാട് പാലക്കാട്‌ തൃശൂർ ജില്ലാ കമ്മിറ്റികൾ സംയുക്തമായി ഉപ തെരെഞ്ഞെടുപ്പ് കൺവെൻഷനും തംകീൻ മഹാ സമ്മേളന പ്രചരണവും സംഘടിപ്പിച്ചു. ദജീജ് മെട്രോ കോർപ്പറേറ്റ് ഹാളിൽ നടന്ന പരിപാടി കുവൈത്ത് കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ്‌ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ്‌ ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ അബ്ദുൽ നാസർ കൈപ്പഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ അപ്പക്കാടൻ തംകീൻ മഹാ സമ്മേളനം പ്രമേയം അവതരിപ്പിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് , സ്റ്റേറ്റ് സെക്രട്ടറി ഗഫൂർ വയനാട്, സലാം പട്ടാമ്പിഎന്നിവർക്ക് പുറമെ ഒഐസിസിനേതാക്കളായ വയനാട് ജില്ലാ പ്രസിഡന്റ്‌ അക്‌ബർ വയനാട്, പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ ഇസ്മായിൽ ഐ കെ, തൃശൂർ ജില്ലാ പ്രസിഡന്റ്‌ ജലിൻ തൃപ്രയാർ എന്നിവരും സംസാരിച്ചു.

കെഎംസിസി വയനാട് ജില്ലാ പ്രസിഡന്റ്‌ ഇബ്രാഹിം ഹാജി, പാലക്കാട്‌ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ തെങ്കര, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി പി.കെ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അസീസ് തിക്കോടി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ അജ്മൽ വേങ്ങര എന്നിവരും ആശംസകൾ നേർന്നു. സ്റ്റേറ്റ് ഭാരവാഹികൾ ആയ ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ നാസർ, അബ്ദുൽ റസാഖ് വാളൂർ, ഷാഹുൽ ബേപ്പൂർ, എഞ്ചിനീയർ മുഷ്താഖ് ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, തൃശൂർ ജില്ലാ ട്രഷറർ അസീസ് പാടൂർ വയനാട് ജില്ലാ ട്രഷറർ മുഹമ്മദലി ബാവ എന്നിവർ സന്നിഹിതാരായിരുന്നു. ആബിദ് ഖാസിമി ഖിറാഅത് നടത്തി. വയനാട് ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ദാരിമി സ്വാഗതവും പാലക്കാട്‌ ജില്ലാ ട്രഷറർ റസാഖ് കുമരനെല്ലൂർ നന്ദിയും പറഞ്ഞു.

Continue Reading

Kerala

മിനി ട്രക്കും ബൈക്കൂം കൂട്ടിയിടിച്ചു; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Published

on

കൊല്ലം :കരുനാഗപ്പള്ളിയിൽ മിനി ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥി മരിച്ചു.

തേവലക്കര സ്വദേശി അൽത്താഫ് (18) ആണ് മരിച്ചത്.

Advertisement
inner ad

ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതരമായി പരിക്കേറ്റു.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Advertisement
inner ad

പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

Advertisement
inner ad
Continue Reading

Ernakulam

ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Published

on

കൊച്ചി: ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആറ് പള്ളികള്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്തില്ലെന്ന് കോടതി പറഞ്ഞുമറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മതിയായ സമയം നല്‍കിയെന്ന് പറഞ്ഞ കോടതി ഉത്തരവ് നടപ്പാക്കാന്‍ നിരന്തരം സാവകാശം നല്‍കാനാവില്ലെന്നും വിമര്‍ശനമുന്നയിച്ചു.

ഉത്തരവ് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തുന്നതില്‍ സിംഗിള്‍ ബെഞ്ച് നടപടി തുടങ്ങി. കോടതിയലക്ഷ്യക്കുറ്റം ചുമത്താതിരിക്കാന്‍ മറുപടിയുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.കോടതിയലക്ഷ്യ ഹരജിയില്‍ ജില്ലാ കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവിമാരും ഹാജരായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ ഹാജരായത്.കോടതിയലക്ഷ്യ ഹരജിയില്‍ ഉദ്യോഗസ്ഥര്‍ ഈ മാസം 29ന് വീണ്ടും ഹാജരാകണം.

Advertisement
inner ad
Continue Reading

Featured