രാഹുൽഗാന്ധി അന്തിമോപചാരമർപ്പിച്ചു

കൊച്ചി: ജനനായകൻ പി.ടി തോമസിന് ആദരാഞ്ജലി അർപ്പിച്ച് ജനസാ​ഗരം. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി അല്പസമയത്തിനു മുൻപ് ടൗൺ ഹാളിലെത്തി അന്തിമോപചാരമർപ്പിച്ചു. 1.20ന് ടൗൺഹാളിലെത്തിയ രാഹുൽ 15 മിനിറ്റ് അവിടെ ചെലവഴിച്ചു. പി ടിയുടെ ഭാര്യ ഉമ, മക്കൾ വിഷ്ണു, വിവേക് എന്നിവരെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാർ, എംഎൽഎമാർ, യുഡിഎഫ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, ജി. ദേവരാജൻ, സി.പി. ജോൺ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. ചലച്ചിത്ര താരം മമ്മൂട്ടിയും ആദരാഞ്ജലി അർപ്പിക്കാനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം 5.15നു തൃക്കാക്കര കമ്യൂണിറ്റി ഹാളിലെത്തി ആദരാഞ്ജലി അർപ്പിക്കും.

Related posts

Leave a Comment