Connect with us
48 birthday
top banner (1)

Featured

മോദിയെക്കൊണ്ടു മിണ്ടിക്കാൻ രാഹുൽ ​ഗാന്ധി ഇന്നു സഭയിൽ ശബ്ദിക്കും

Avatar

Published

on

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരായ പ്രതിപക്ഷത്തിൻറെ അവിശ്വാസപ്രമേയത്തിൽ രാഹുൽ ​ഗാന്ധി ഇന്ന് പാർലമെൻറിൽ സംസാരിക്കും. കോൺഗ്രസിൽ നിന്ന് രാഹുൽഗാന്ധിയാണ് ആദ്യം പാർലമെൻറിൽ സംസാരിക്കുന്നത്. ഇന്നു മുതൽ വ്യാഴാഴ്ച വരെയാണ് ലോക്സഭയിൽ അവിശ്വാസ ചർച്ച. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴ്ച സഭയിൽ സംസാരിക്കും. മണിപ്പൂർ വിഷയം പ്രധാന ചർച്ചയാക്കി സർക്കാരിനെ നേരിടാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.

ലോക്സഭയിൽ ഭൂരിപക്ഷം ഉള്ളതിനാൽ അവിശ്വാസ പ്രമേയത്തിൽ ബിജെപിക്ക് ആശങ്കയില്ല. ബിജെഡി, വൈഎസ്ആർ കോൺഗ്രസ്. ടിഡിപി പാർട്ടികൾ ബിജെപിയെ പിന്തുണക്കും. ബിആർഎസ് ഇന്ത്യ മുന്നണിയേയും പിന്തുണക്കും. കോൺഗ്രസ് എംപി ഗൗരവ് ഗോഗോയി ആണ് അവിശ്വാസ പ്രമേയം നൽകിയിരിക്കുന്നത്. അതേ സമയം, മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി തുടരുന്ന മഹാ മൗനത്തിനു തടയി‌ടുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. അവിശ്വാസ പ്രമേയത്തിൽ ചർച്ച പൂർത്തിയായാൽ സഭയിൽ പ്രധാനമന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണ്. മൂന്നു മാസം പിന്നിട്ട മണിപ്പൂർ കലാപത്തെക്കുറിച്ച്ച മൻ കീ ബാത്തിൽ പോലും പ്രധാനമന്ത്രി സംസാരിച്ചിട്ടേയില്ല.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു

Published

on

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ നേതാവാണെന്ന് അറിയിച്ചു കൊണ്ട് കോൺഗ്രസ്‌ പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകി. പതിനെട്ടാമത് ലോക്സഭയിൽ റായ്ബറേലി എംപിയായി രാഹുൽ ​ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കെഎസ്‌യുവിന്റെ സമരവീര്യത്തിന് മുൻപിൽ മുട്ടുമടക്കി സർക്കാർ

Published

on

കൊച്ചി: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഒടുവിൽ വിദ്യാർഥികൾക്ക് മുൻപിൽ മുട്ടുമടക്കി സർക്കാർ. വിദ്യാർത്ഥി സംഘടനകളും ആയി കൂടിയ യോഗത്തിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധിക ബാച്ചുകൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ആവർത്തിച്ച് സീറ്റ് പ്രതിസന്ധി ഇല്ലെന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക് ഒടുവിൽ തിരുത്തേണ്ടി വന്നിരിക്കുന്നു. സർക്കാരിന്റെ കണ്ണ് തുറപ്പിച്ചത് കെഎസ്‌യുവിന്റെ സമാനതകളില്ലാത്ത സമര പോരാട്ടങ്ങളാണ്. മലബാറിൽ വേണ്ടത്ര സീറ്റുകൾ ഇല്ലെന്ന വസ്തുത കേരളീയ പൊതുസമൂഹത്തിൽ ആഴത്തിൽ ആളിക്കത്തിക്കുന്നത് കെഎസ്‌യു ആണ്. പിന്നീട് അങ്ങോട്ട് കേരളം കണ്ടത് കെഎസ്‌യുവിന്റെ ഉറച്ച നിലപാടുകളും ക്രിയാത്മക ഇടപെടലുകളും സമര പോരാട്ടങ്ങളും ആയിരുന്നു. മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുരത്തും കെഎസ്‌യു സമരവേലിയറ്റങ്ങൾ നടത്തി. മുഴുവൻ ജില്ലകളിലും പ്രതിഷേധം മാർച്ചുകളും സമരപരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കി. കെഎസ്‌യുവിന്റെ സമരങ്ങൾക്ക് വലിയ പിന്തുണയാണ് പൊതുസമൂഹത്തിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ചത്. എണ്ണമറ്റ അവകാശ നേട്ടങ്ങളിൽ കേരള വിദ്യാർത്ഥി യൂണിയൻ ഒരു പൊൻതൂവൽ കൂടിയായി പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയം മാറുകയാണ്.

Continue Reading

Featured

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് അയച്ചു. എഴ് ദിവസത്തിനകം നോട്ടീസ് നല്‍കണം. ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. ദിവ്യ ഗുപ്തയാണ് നോട്ടീസ് അയച്ചത്. പ്ലസ് വൺ സീറ്റ് ലഭിക്കാതെ വിദ്യാർത്ഥി

പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ കേരളത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതടക്കം ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. പലതും സംഘർഷങ്ങളിലേക്ക് വഴിമാറി. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Advertisement
inner ad
Continue Reading

Featured