പോരാട്ട ഭൂമിയിലേയ്ക്ക് യാത്രതിരിച്ച് രാഹുൽ ; മോഡി-യോഗി ഭരണകൂടങ്ങൾക്കെതിരെ പ്രതിഷേധം ശക്തം

കർഷക കൂട്ടക്കൊല നടന്ന ഉത്തർപ്രദേശിലെ ലഖിംപൂർ സന്ദർശിക്കാൻ ഒരുങ്ങി രാഹുൽഗാന്ധി. ഇന്ന് രാവിലെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടശേഷം അദ്ദേഹം ഉത്തർപ്രദേശിൽലേക്ക് യാത്ര തിരിക്കുകയായിരുന്നു. എന്നാൽ ലഖ്നോവിൽ രാഹുലിനെ തടയുമെന്നാണ് യുപി പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. പ്രിയങ്ക ഗാന്ധിയും സ്ഥലം സന്ദർശിക്കുവാൻ പുറപ്പെട്ടെങ്കിലും പോലീസ് അകാരണമായി അറസ്റ്റ് ചെയ്യുകയും മുപ്പതിലേറെ മണിക്കൂറുകൾ തടങ്കലിൽ വച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. രാജ്യത്താകമാനം കർഷകർ കൂട്ടക്കൊലക്ക് വിധേയരായ സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. പഞ്ചാബ് ചത്തീസ്ഗഡ് മുഖ്യമന്ത്രി മാരെയും യുപി പോലീസ് തടഞ്ഞിരുന്നു. ചത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Related posts

Leave a Comment