ലോര്‍ഡ്സിലെ സെഞ്ചുറിക്ക് ശേഷം ഐസിസി റാങ്കിങ്ങില്‍ രാഹുലിന് മുന്നേറ്റം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറിയുടെ ബലത്തിൽ കെ എൽ രാഹുൽ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ 19 സ്ഥാനങ്ങൾ മുന്നേറി 37-ാം സ്ഥാനത്തെത്തി. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി റാങ്കിംഗിൽ അഞ്ചാം സ്ഥാനത്താണ്. 56-ആം സ്ഥാനത്തോടെ കഴിഞ്ഞാഴ്ച റാങ്കിംഗിൽ പ്രവേശിച്ച രാഹുൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെതിരെ 129 റൺസ് നേടിയിരുന്നു. ഇന്ത്യയുടെ വിജയത്തിന്റെ നിർണായക പങ്കുവഹിച്ചത് ഈ സെഞ്ചുറിയാണ്. എന്നാൽ കഴിഞ്ഞ ആഴ്ച ഒരു സ്ഥാനം നഷ്ടപ്പെട്ട കോഹ്ലി നിലവിൽ അഞ്ചാം സ്ഥാനത്തു തന്നെ തുടരുകയാണ്. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയും വിക്കറ്റ്കീപ്പർ ഋഷഭ് പന്തും യഥാക്രമം 6 , 7 സ്ഥാനങ്ങൾ നിലനിർത്തി.

Related posts

Leave a Comment