Connect with us
48 birthday
top banner (1)

Kerala

രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യ ഹർജി നാളെ പരിഗണിക്കാനിരിക്കെ വീണ്ടും 3 കേസുകളിൽ കൂടി അറസ്റ്റ്

Avatar

Published

on

കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ 3 കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം കന്റോന്റ്മെന്റ് പോലീസ് ജയിലിൽ എത്തിയാണ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
ഈ കേസിന്റെ ജാമ്യാപേക്ഷ 17ന് കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും അറസ്റ്റ് . ജില്ലാ സെഷൻസ് കോടതിയാണ് നാളെ ആദ്യ കേസിന്റെ അപേക്ഷ പരിഗണിക്കുക.
അതേ സമയം അറസ്റ്റിൽ ഇന്നും പ്രതിഷേധം തുടരുമെന്ന് യൂത്ത് കോൺ​ഗ്രസ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, തൃശൂർ, പത്തനംതിട്ട ജില്ലകളിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ബുധനാഴ്ച സെക്രട്ടേറിയറ്റിലേക്ക് നൈറ്റ് മാർച്ചും സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് മാർച്ച് ഉദ്ഘാടനം ചെയ്യും. ജാമ്യം ലഭിക്കുന്നതുവരെ സമരം തുടരാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ശ്രുതിയെ വീണ്ടും തനിച്ചാക്കി ജെൻസൺ വിടവാങ്ങി

Published

on

കൽപറ്റ: വയനാട് വെള്ളാരംകുന്നിൽ ഓമ്നി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ മരിച്ചു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ഇദ്ദേഹം. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസൻ അതീവ ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസനുവേണ്ടി കേരളമാകെ പ്രാർത്ഥനയിലായിരുന്നു. ഉരുൾപൊട്ടലിൽ അച്‌ഛനും അമ്മയും സഹോദരിയുമടക്കം എല്ലാവരെയും നഷ്ടപ്പെട്ട ശ്രുതി. ചേർത്ത് പിടിക്കാൻ ആകെയുണ്ടായിരുന്നത് പ്രതിശുത വരൻ ജെൻസൻ മാത്രമായിരുന്നു. പത്തു വർഷത്തെ പ്രണയത്തിനു പിന്നാലെ ഓണത്തിന് ശേഷം വിവാഹം നടത്താമെന്ന് നിശ്ചയിച്ചതാണ്. ഉരുൾപൊട്ടലുണ്ടാക്കിയ നോവ് പതിയെ മറന്നു തുടങ്ങിയതിനിടെയാണ്
വാഹനാപകടത്തിന്റെ രൂപത്തിൽ വിധി വീണ്ടും വില്ലനായത്.

Advertisement
inner ad
Continue Reading

Kannur

കോളേജ് തിരഞ്ഞെടുപ്പിലെ പരാജയം ; അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ

Published

on

കണ്ണൂർ: പള്ളിക്കുന്ന് കൃഷ്‌ണമെനോൻ
വനിതാ കോളേജിൽ എസ്എഫ്ഐ അക്രമം. കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌ മുന്നണി വിജയിച്ചതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ച് വിടുകയായിരുന്നു. ആഹ്ളാദ പ്രകടനം നടത്തുകയായിരുന്ന കെഎസ- എംഎസ്എഫ് നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു.

പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം. എംഎസ്എഫ് പ്രവർത്തകരായ ഷാനിബ്, അസർ എന്നിവർക്കാണ് പരുക്ക് പറ്റിയത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് കനത്ത പരാജയം നേരിട്ടിരുന്നു. 10 വർഷത്തിന് ശേഷമാണ് കെഎസ്‌യു മുന്നണി വനിതാ കോളേജിൽ വിജയം നേടുന്നത്. 7 മേജർ സീറ്റുകളിൽ കെഎസ്‌യു മുന്നണി വിജയിച്ചു.

Advertisement
inner ad
Continue Reading

Kerala

പിവി അൻവറിന്റെ ഫോൺ ചോർത്തൽ ആരോപണത്തിൽ റിപ്പോർട്ട് തേടി ​ഗവർണർ

Published

on

തിരുവനന്തപുരം: തിരുവനന്തപുരം: പി.വി. അൻവറിന്റെ ആരോപണങ്ങളിൽ നിന്ന് തലയൂരാൻ ശ്രമിക്കുന്ന സർക്കാരിനെ കൂടുതൽ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തൽ നടന്നെന്ന അൻവറിൻ്റെ ആരോപണത്തിലാണ് ഗവർണർ ഇടപെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു.

എഡിജിപി മന്ത്രിമാരുടേത് അടക്കം ഫോൺ ചോർത്തുന്നുവെന്നായിരുന്നു അൻവറിന്റെ ആരോപണം. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നത് ഗൗരവതരമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. താൻ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന് അൻവർ തന്നെ തുറന്നുപറഞ്ഞതും ഗൗരവത്തോടെ കാണണമെന്നും ഗവർണർ വ്യക്തമാക്കി. അൻവറിൻ്റെ ഫോൺ ചോർത്തൽ ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ഇത്രനാളും സർക്കാർവൃത്തങ്ങൾ ചെയ്‌തിരുന്നത്. അതിനിടെയാണ് അൻവറിന്റെ ആരോപണങ്ങൾ ആയുധമാക്കി ഗവർണർപുതിയ പോർമുഖം തുറന്നിരിക്കുന്നത്.

Advertisement
inner ad

പി.വി. അൻവർ എംഎൽഎയും ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോൺ സംഭാഷണത്തിൻ്റെ, എംഎൽഎ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണ്. സർക്കാർ കാര്യങ്ങളിൽ ചിലർ ഇടപെടുന്നു എന്നാണ് ഗവർണറുടെ കത്തിൽ വ്യക്തമാകുന്നത്. പോലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു. അൻവറിനെതിരെയും കേസ് എടുക്കണമെന്നും സ്വന്തം നിലക്ക് ഫോൺ ചോർത്തിയതും ഗുരുതര കുറ്റമാണെന്നും ഗവർണറുടെ കത്തിൽ പറയുന്നുണ്ട്.

പുറത്ത് വന്ന സംഭാഷണങ്ങളിൽ പോലീസിനുള്ള ക്രിമിനൽ ബന്ധം വ്യക്തമാണെന്നും ഗവർണറിൻ്റെ കത്തിൽ പറയുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള അധികൃതരുടെ ടെലിഫോൺ സംഭാഷണങ്ങൾ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ ചോർത്തുന്നത് വലിയ കുറ്റമാണെന്നും നിയമപ്രകാരമുള്ള നടപടികൾ അത്യാവശ്യമാണെന്നും കത്തിൽ സൂചിപ്പിക്കുന്നു.

Advertisement
inner ad
Continue Reading

Featured