കൂത്തുപറമ്പ് : ലഹരിക്ക് മതമില്ല, മതത്തെ ലഹരിയാക്കാൻ യൂത്ത് കോൺഗ്രസ് അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ. തലശ്ശേരിയിൽ ഉണ്ടായ പോർവിളിയിൽ ആർഎസ്എസ്സിനുതിരെ കേസ് എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടിടിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യ യുനൈറ്റഡ് ഐക്യ സദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് പി.പി.പ്രജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി കെ.കമൽജിത്ത്, നിർവാഹക സമിതി അംഗം റോബർട്ട് വെള്ളാംവെള്ളി, തേജസ് മുകുന്ദ്, പി.കെ.സതീശൻ, രാജൻ പുതുശ്ശേരി, ജോഷി അണിയാരം, വി.ബി. അഷറഫ് എന്നിവർ പ്രസംഗിച്ചു.
ലഹരിക്ക് മതമില്ല, മതത്തെ ലഹരിയാക്കാൻ യൂത്ത് കോൺഗ്രസ് അനുവദിക്കില്ല ; രാഹുൽ മാങ്കുട്ടത്തിൽ
