രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തല്‍ ; സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം : പി.ടി തോമസ്

തിരുവനന്തപുരം : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പി.ടി തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള എം.പിയാണ് രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ സ്വീകരിച്ച മാതൃക കേരള സര്‍ക്കാര്‍ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച്‌ സംഘപരിവാറിന് വടി നല്‍കുകയാണ് സിപിഎം. കഴിഞ്ഞ പിണറായി സര്‍ക്കാരിന്‍്റെ കാലയളവില്‍ കണ്‍സല്‍ട്ടന്‍സികളുടെ മറവില്‍ അഴിമതിയാണ് നടന്നതെന്നും പി.ടി തോമസ് ആരോപിച്ചു. നിയമസഭയില്‍ ബജറ്റ് ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related posts

Leave a Comment