രാഹുൽ ഗാന്ധിയുടെ പദയാത്ര ദേശീയ രാഷ്ട്രീയം ഇളക്കിമറിക്കും: പി.സി.തോമസ്

രാഹുൽ ഗാന്ധിയുടെ ഏറെ ശ്രദ്ധേയമായ 3500 കിലോമീറ്റർ ദൂരമുള്ള പദയാത്ര ഭാരത രാഷ്ട്രീയത്തെ മുഴുവൻ ഇളക്കിമറിക്കുമെന്ന്, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്.

ജനകീയ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു മുന്നോട്ടുനീങ്ങുന്ന രാഹുൽ പദയാത്ര, ജനങ്ങളെ വളരെയധികം ആകർഷിച്ചു കഴിഞ്ഞിരിക്കുന്നു. കേരളത്തിൻറെ ഓരോ മുക്കിലും മൂലയിലും ഉള്ള കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല, സാധാരണക്കാരും രാഹുൽ ഗാന്ധിയുടെ യാത്ര കാണാൻ വലിയ താല്പര്യമാണ് കാണിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വം രാജ്യത്തിന് ഏറെ പ്രയോജനം ചെയ്യും എന്ന തോന്നലും ജനങ്ങളുടെ ഇടയിൽ വന്നുകൊണ്ടിരിക്കുകയാണ്. ഇത്ര ദൂരം നടക്കുവാനായി, അത്രയൊന്നും താൽപര്യം ഒരിക്കലും കാണിക്കും എന്ന് വിചാരിക്കാത്ത രാഹുൽ ഗാന്ധിയെ പോലെ ഉള്ള ഒരാൾ ഇന്ത്യയുടെ തെക്കറ്റം മുതൽ വടക്കേറ്റം വരെ ഇതുപോലെ നടത്തുന്ന യാത്ര, സാധാരണ പദയാത്രകളെക്കാൾ വ്യത്യസ്തവും, ഏറെ ശ്രദ്ധേയവുമായി കഴിഞ്ഞിരിക്കുന്നു എന്ന്, തോമസ് പറഞ്ഞു. മാത്രമല്ല രാഹുൽ ഗാന്ധി ഒരു പ്രത്യേകമായ ശൈലിയിലും രീതിയിലും ആണ് ഈ പദയാത്ര നയിക്കുന്നത് എന്നത് വ്യക്തം. സാധാരണ കാണുന്നതിനേക്കാൾ വ്യത്യസ്തമായ രീതിയിൽ, ജനങ്ങളുടെ പ്രശ്നങ്ങൾ ഒപ്പിയെടുത്തുകൊണ്ട് അദ്ദേഹം നീങ്ങുന്നതായിട്ടാണ് സാധാരണ ജനങ്ങൾക്ക് തോന്നുന്നത്. അതാണ് ഭാരതത്തിന് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ പ്രയോജനം. തോമസ് പറഞ്ഞു.

Related posts

Leave a Comment