Connect with us
48 birthday
top banner (1)

Featured

രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വം സജ്ജം: അഡ്വ. അനിൽ ബോസ്

Avatar

Published

on

ഷാർജ: ഇന്ത്യാ രാജ്യത്തിൻ്റെ ജനാധിപത്യവും, മതേതരത്വവും സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സജ്ജമാണെന്ന് കെ.പി.സി.സി വക്താവ് അഡ്വ.അനിൽ ബോസ് പറഞ്ഞു. ഇൻകാസ് ഷാർജയുടെ പുതുതായി തെരെഞ്ഞടുക്കപ്പെട്ട കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസും ഇന്ത്യ സഖ്യവും വലിയ രീതിയിലുള്ള തിരിച്ചു വരവിൻ്റെ പാതയിലാണ്, വരാനിരിക്കുന്ന ഹരിയാണ,ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭ തെരെഞ്ഞെടുപ്പ് ഫലം അത് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രത്യയ ശാസ്ത്രച്യുതി സംഭവിച്ച അഴിമതിക്കാരുടെ കൂടാരമായി സി.പി.എമ്മും, അവർ നേതൃത്വം നൽകുന്ന സർക്കാറും മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇൻകാസ് നമ്മുടെ നാടിനായി നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.ഇൻകാസ് ഷാർജ പ്രസിഡണ്ട് കെ.എം അബ്ദുൽ മനാഫ് അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് ഷാർജ മുൻ പ്രസിഡണ്ട് അഡ്വ.വൈ.എ റഹീം, യു.എ.ഇ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രൻ, ജന. സെകട്ടറി എസ്.എം ജാബിൽ, ട്രഷറർ ബിജു എബ്രഹാം, മുൻ ജന.സെക്രട്ടറി വി.നാരായണൻ നായർ, ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈ.പ്രസിഡണ്ട് പ്രദീപ് നെന്മാറ,ഷാർജ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് രജ്ഞൻ ജേക്കബ് , ജന.സെക്രട്ടറിമാരായ നവാസ് തേക്കട, പി.ഷാജി ലാൽ, ട്രഷറർ റോയി മാത്യു എന്നിവർ സംസാരിച്ചു. ഇൻകാസിൻ്റെ ഷാർജയിൽ നിന്നുള്ള മറ്റു കേന്ദ്ര-സംസ്ഥാന ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

Featured

സെ​യ്ഫ് അ​ലി ഖാ​നെ ആ​ക്ര​മി​ച്ച പ്ര​തി ബം​ഗ്ലാ​ദേ​ശി പൗ​ര​നാ​ണെ​ന്ന് സം​ശ​യം

Published

on

ന്യൂ​ഡ​ൽ​ഹി: വീട്ടിൽ മോഷണത്തിനിടെ ബോ​ളി​വു​ഡ് ന​ട​ൻ സെ​യ്ഫ് അ​ലി ഖാ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി ബം​ഗ്ലാ​ദേ​ശി പൗ​ര​നാ​ണെ​ന്ന് സം​ശ​യം. പ്ര​തി​യു​ടെ പേ​ര് മു​ഹ​മ്മ​ദ് ഷെ​രീ​ഫു​ൾ ഇ​സ്‌​ലാം ഷെ​ഹ്‌​സാ​ദ് (30) എ​ന്നാ​ണെ​ന്നും ഇ​യാ​ൾ ബം​ഗ്ലാ​ദേ​ശ് പൗ​ര​നാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും മും​ബൈ പോ​ലീ​സ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

പ്ര​തി​യു​ടെ കൈ​വ​ശ​മു​ള്ള തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ വ്യാ​ജ​മാ​ണ്. ഇ​യാ​ൾ ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ​ത് വി​ജ​യ് ദാ​സ് എ​ന്ന പേ​രി​ലാ​ണ്. ഹൗ​സ് കീ​പ്പിം​ഗ് ഏ​ജ​ൻ​സി​യി​ലാ​ണ് ഇ​യാ​ൾ ജോ​ലി ചെ​യ്തി​രു​ന്ന​ത്. അ​ഞ്ചാ​റു മാ​സം മു​ൻ​പു​ത​ന്നെ ഇ​യാ​ൾ മും​ബൈ​യി​ൽ വ​ന്നു പോ​യി​രു​ന്നു.

Advertisement
inner ad

സെ​യ്ഫി​ന്‍റെ വീ​ട്ടി​ലെ അ​തി​ക്ര​മ​ത്തി​ന് ഏ​താ​നും ദി​വ​സം മു​ൻ​പാ​ണു വീ​ണ്ടു​മെ​ത്തി​യ​ത്. കൊ​ള്ള​യ​ടി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഇ​യാ​ള്‍ വീ​ട്ടി​ല്‍ ക​യ​റി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്നും സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Advertisement
inner ad
Continue Reading

Featured

ജനുവരി 22-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തില്‍ രാഷ്ട്രീയ ഭേദമെന്യേ എല്ലാ ജീവനക്കാരും പങ്കാളികളാകണം കെ.ജി.ഒ.യു

Published

on

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 22 ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ഏകദിന പണിമുടക്കില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ ജീവനക്കാരും പങ്കെടുക്കണം എന്ന് പുനലൂരില്‍ ചേര്‍ന്ന കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നാളിതുവരെയായി ഇത്രത്തോളം ആനുകൂല്യങ്ങള്‍ നല്‍കാതിരുന്ന ഒരു കാലഘട്ടം ഉണ്ടായിട്ടില്ല എന്നും ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാരിനുള്ള താക്കീതാ യിരിക്കണം ഈ പണിമുടക്ക് എന്നും അവര്‍ ആവശ്യപ്പെട്ടു.

പുനലൂരില്‍ നടന്ന ജില്ലാ കണ്‍വെന്‍ഷന്‍ കെ.ജി. ഒ.യു. സംസ്ഥാന സെക്രട്ടറി ആര്‍.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത് ദ്രോഹിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണം എന്നും കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പുനഃസ്ഥാപിക്കണം എന്നും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് ഇടതുസംഘടനകള്‍ ആര്‍ജ്ജവത്തോടെ വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ.ടി.എം.ഫിറോസ് മുഖ്യപ്രഭാഷണം നടത്തി.

Advertisement
inner ad

”സര്‍ക്കാര്‍ ജീവനക്കാരന്റെ ചരമഗീതം’ രചിക്കുകയാണ് ഈ സര്‍ക്കാര്‍ എന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ജീവനക്കാരന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതോടൊപ്പം ജീവനും ഈ സര്‍ക്കാര്‍ യാതൊരുവിലയും നല്‍കുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ഡോ.ഷിജു മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നേതാക്കളായ ഇ.മുജീബ്, സജീവ്.എസ്, ഷിബു.എസ്, രാകേഷ് എം.എസ്, ജി.ബിജിമോന്‍, വിജയന്‍.എം, ബിജുരാജ്, ഹസ്സന്‍ പെരുങ്കുഴി, അനില്‍കുമാര്‍ സി.എസ്സ്, സുഭാഷ്, അനില്‍കുമാര്‍.ആര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured

ആർ.ജി. കർ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നകേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച

Published

on

കൊൽക്കത്ത: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ആർ.ജി. കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി സഞ്ജയ് റോയിയെ ആണ് കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും.

2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വനിതാ ഡോക്ടർ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ പ്രതിഷേധം ഇരമ്ബി. ഓഗസ്റ്റ് പത്താം തീയതി കേസിലെ പ്രതിയും കൊല്‍ക്കത്ത പോലീസിന്റെ സിവിക് വൊളണ്ടിയറുമായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement
inner ad
Continue Reading

Featured