Connect with us
inner ad

Featured

രാഹുൽഗാന്ധിയുടെ സഹായം പാഴായില്ല;
ഏഷ്യാ-പസഫിക് മാസ്റ്റേഴ്‌സ് ഗെയിംസിൽ
പി കെ ലിൻസിക്ക് വെള്ളിമെഡൽ

Avatar

Published

on

സുൽത്താൻബത്തേരി: രാഹുൽഗാന്ധിയുടെ സഹായം പാഴായില്ല. ഏഷ്യ-പസഫിക് മാസ്റ്റേഴ്‌സ് ഗെയിംസിൽ പങ്കെടുത്ത ലിൻസിക്ക് വെള്ളിത്തിളക്കം. സുൽത്താൻബത്തേരി കല്ലുമുക്ക് സ്വദേശിനിയായ പി കെ ലിൻസിയാണ് രാജ്യത്തിനുവേണ്ടി വെള്ളിമെഡൽ കരസ്ഥമാക്കി അഭിമാനനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വനിതകളുടെ 200 മീറ്റർ ഓട്ടത്തിലാണ് ലിൻസിക്ക് മെഡൽനേട്ടം. രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവരുടെ സഹായത്താലാണ് ലിൻസി മാസ്റ്റേഴ്‌സ് ഗെയിംസിനായി സൗത്ത് കൊറിയയിലെത്തി നാടിന് അഭിമാനമായി മാറിയിരിക്കുന്നത്. 100 മീറ്റർ 200 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ് എന്നിവയാണ് ലിൻസി പങ്കെടുക്കുന്ന പ്രധാനയിനങ്ങൾ. ഇനി രണ്ടിനങ്ങളിൽ കൂടി പങ്കെടുക്കാനുണ്ട്. ബത്തേരി കല്ലുമുക്ക് സ്വദേശിനിയായ പി കെ ലിൻസി സാമ്പത്തിക പ്രതിസന്ധി കാരണം മാസ്റ്റേഴ്‌സ് ഗെയിംസിൽ പങ്കെടുക്കാൻ ഏറെ പ്രയാസം നേരിട്ടിരുന്നു. സൗത്ത് കൊറിയയിൽ പോകാനുള്ള ആകെ ചിലവ് നാലുലക്ഷം രൂപയായിരുന്നു. വാഗ്ദാനങ്ങൾ യാഥാർഥ്യമാകാത്തതിനാൽ പണം തികയാതെ വന്നപ്പോൾ യാത്ര അനിശ്ചിതത്വത്തിലാകുമെന്ന ഘട്ടം വന്നു. എം പി ആയിരിക്കെ രാഹുൽഗാന്ധിയെ നേരിൽ കണ്ട് ലിൻസി നിവേദനം നൽകിയിരുന്നു. ഒടുവിൽ യാത്ര പുറപ്പെടുന്നതിന് മുൻപേ അയോഗ്യത കൽപ്പിച്ച് അദ്ദേഹത്തെ പുറത്താക്കിയെങ്കിലും രാഹുൽഗാന്ധി ലിൻസിയുടെ നിശ്ചയദാർഢ്യത്തിനൊപ്പം നിൽക്കുകയായിരുന്നു. തുടർന്ന് ഐ.സി ബാലകൃഷ്ണൻ എം എൽ എ മുഖേന ലിൻസിക്ക് രാഹുൽഗാന്ധിസഹായമെത്തിക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപയാണ് ലിൻ സിക്ക് രാഹുൽ നൽകിയത്. അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത് നാടിന്റെ അഭിമാനം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഇപ്പോൾ ലിൻസിയും കുടുംബവും. നാഷണൽ മാസ്റ്റേഴ്‌സ് ഗെയിംസിൽ 100, 200 ലോംഗ്ജംപ് എന്നീ ഇനങ്ങളിൽ പങ്കെടുത്ത് ലിൻസി വിജയിയായിരുന്നു. ഇത് ആദ്യമായാണ് ലിൻസി അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്നത്.സൗത്ത് കൊറിയയിലെ ജീൻ ബുക്കിൽ മെയ് 20 വരെയാണ് ഏഷ്യ-പസഫിക് മാസ്റ്റേഴ്‌സ് ഗെയിംസ് നടക്കുന്നത്.

Featured

യേശുക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി

Published

on

തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ കുരിശുമരണത്തി​ന്റെ പീഡാനുഭവ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഇതോട് അനുബന്ധിച്ച് ഇന്ന് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളുമുണ്ട്. യേശുവി​ന്റെ ത്യാഗസ്മരണയിൽ എറണാകുളം മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ ഭക്തര്‍ പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങി.സിറോ മലബാര്‍ സഭ അധ്യക്ഷൻ, മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കോട്ടയം കുടമാളൂര്‍ സെന്‍റ് മേരീസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍ ദുഖവെള്ളി ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നൽകി.

ലത്തീൻ സഭ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ്, ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീഡ്രലില്‍ വൈകുന്നേരം ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. യാക്കോബായ സഭ മെത്രാപൊലീത്തൻട്രസ്റ്റി, ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്, എറണാകുളം തിരുവാങ്കുളം കൃംന്താ സെമിനാരിയില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഓര്‍ത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ, ബിഷപ്പ് ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുവല്ല വളഞ്ഞവട്ടം സെന്‍റ് മേരീസ് പള്ളിയില്‍ ദുഖവെള്ളി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Delhi

കേജ്‌രിവാളിന്റെ അറസ്റ്റ്, കോൺഗ്രസ്‌ അക്കൗണ്ട് മരവിപ്പിക്കൽ: ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികൾ വേണമെന്ന്; അമേരിക്ക

Published

on

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടിയിലും ഇന്ത്യയുടെ നിലപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് അമേരിക്ക.

നേരത്തെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പരാമർശത്തെ തുടർന്ന് യുഎസ് നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് എതിർപ്പറിയിച്ച ഇന്ത്യയുടെ നടപടിക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ നടപടികള്‍ സൂക്ഷ്മമായി പിന്തുടരുന്നുവെന്നും ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമ നടപടികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും യുഎസ് ആവർത്തിച്ചിരിക്കുന്നത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഞങ്ങള്‍ സൂക്ഷ്മമായി പിന്തുടരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഫലപ്രദമായി പ്രചാരണം നടത്തുന്നതിന് വെല്ലുവിളിയുണ്ടാക്കുന്ന തരത്തില്‍ നികുതി അധികാരികള്‍ ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന കോണ്‍ഗ്രസ് പാർട്ടിയുടെ ആരോപണങ്ങളും ഞങ്ങള്‍ക്കറിയാം.
ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികള്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു,’ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Delhi

അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാല് ദിവസത്തേക്ക് നീട്ടി

Published

on

ന്യൂഡൽഹി :മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. കെജ്രിവാളിന്റെ ഇഡി കസ്റ്റഡി വീണ്ടും നാല് ദിവസത്തേക്ക് കോടതി നീട്ടി. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തർവ്. ഏഴുദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു ഇ ഡിയുടെ ആവശ്യം.

എല്ലാ അംഗീകാരങ്ങളും നേടിയാണ് ഡൽഹിയിൽ നയം നടപ്പാക്കിയതെന്ന് കെജ്‍രിവാൾ ഇന്ന് കോടതിയിൽ പറഞ്ഞു. സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി തനിക്കെതിരെ നടപടിയിലേക്ക് നീങ്ങിയത്. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണിപ്പെടുത്തി. നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്‍രിവാള്‍ ചോദിച്ചു. അഭിഭാഷകനെ മറികടന്ന് കെജ്‍രിവാള്‍ നേരിട്ട് കോടതിയിൽ സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി അദ്ദേഹത്തെ തടഞ്ഞു. കെജ്‍രിവാള്‍ ഷോ കാണിക്കുകയാണെന്ന് ഇഡി ആരോപിച്ചു. മുഖ്യമന്ത്രി ആയതിനാല്‍ അല്ല അഴിമതി നടത്തിയതിനാലാണ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തതെന്നും ഇ‍ഡി കോടതിയില്‍ പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured