Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Featured

രാഹുൽ ​ഗാന്ധി മണിപ്പൂരിൽ, ബിഷ്ണുപുരിയിൽ വച്ച് പൊലീസ് തടഞ്ഞു

Avatar

Published

on

ഇംഫാൽ: കോൺ​ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ​ഗാന്ധി രണ്ടു ദിവസത്തെ സന്ദർശനത്തിനു മണിപ്പൂരിലെത്തി. കാലപത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട് ക്യാംപുകളിൽ കഴിയുന്നവരെ കാണാൻ പുറപ്പെട്ട രാഹുൽ ​ഗാന്ധിയുടെ വാഹന വ്യൂഹത്തെ ബിഷ്ണുപുരിൽ സംസ്ഥാന പൊലീസ് തടഞ്ഞു. സുരക്ഷാ കാരണങ്ങൾ പറഞ്ഞാണു രാഹുലിനെയും സംഘത്തെയും തടഞ്ഞുവച്ചത്. ഇന്നുച്ചയ്ക്കാണ് ഡൽഹിയിൽ നിന്നു രാഹുൽ ​ഗാന്ധി ഇംഫാലിലെത്തിയത്. അവിടെ നിന്ന് 20 കിലോമീറ്റർ അകലയാണു ബിഷ്ണുപുരി.

രണ്ടു മാസം പിന്നിടുന്ന കലാപത്തിൽ ഇതിനകം 130ൽപ്പരം പേരാണ് കൊല്ലപ്പെട്ടത്. കലാപം അമർച്ച ചെയ്യുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിഷ്ക്രിയമാണെന്ന് മണിപ്പുരിലെ ജനങ്ങൾ ഒന്നടങ്കം പറയുന്നു. സംസ്ഥാനത്ത് സ്ഥിതി അനുദിനം വഷളാകുകയാണെന്നും കലാപത്തിനു പിന്നിൽ ചൈനയുടെ സ്വാധീനമുണ്ടെന്നും സഞ്ജയ് റാവത്ത് എംപി ആരോപിച്ചു.
രാജ്യം കണ്ട ഏറ്റവും വലിയ കലാപങ്ങളിലൊന്നായിട്ടു പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെക്കു തിരിഞ്ഞു നോക്കിയില്ല. സംസ്ഥാനത്തു നിന്നുളള്ള സർവകക്ഷി സംഘം മൂന്നു ദിവസം ഡൽഹിയിൽ തമ്പടിച്ചിട്ടും അവരെ കാണാൻ പോലും പ്രധാനമന്ത്രി കൂട്ടാക്കിയില്ല. ഇതു വലിയ പ്രതിഷേധത്തിന് ഇടവരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിലെത്തി മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുമായി സംസാരിച്ചിട്ടും സംഘർഷം കൂടിയതേയുള്ളു. ഈ സാഹചര്യത്തിലാണ് രാഹുൽ ​ഗാന്ധിയുടെ ഇന്നത്തെ സന്ദർശനം.
മണിപ്പൂരിലെ സംഘർഷം കൂടുതൽ അപകടകരമായ പുതിയ ഗതിവേഗം കൈവരിച്ചിരിക്കുകയാണെന്ന് സംസ്ഥാന കോൺ​ഗ്രസ് നേതൃത്വം. സുരക്ഷാ ഉദ്യോഗസ്ഥർ, വാഹനങ്ങൾ, പോലീസ് സ്റ്റേഷനുകൾ തുടങ്ങിയവക്ക് നേരെ നിരന്തരം ആക്രമണം നടക്കുന്നു. സുരക്ഷാ സേനയുടെ ആയുധങ്ങൾ കലാപകാരികൾ കൈക്കലാക്കുന്നു. അയൽ സംസ്ഥാനങ്ങളിലേക്ക് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതായും റിപോർട്ടുണ്ട്. സൈന്യത്തെപ്പോലും തടഞ്ഞുവച്ച് അണികളെ മോചിപ്പിക്കുകയാണ് കലാപകാരികൾ.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Featured

പ്രതികൂല കാലാവസ്ഥ; വിമാനങ്ങൾ വൈകുന്നതിൽ പ്രതിഷേധം

Published

on

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ വിമാനങ്ങൾ വൈകുന്നു. കരിപ്പൂരില്‍ നിന്ന് മസ്‌കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. വിമാനങ്ങൾ വൈകുന്നതിൽ യാത്രക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്.

ആവശ്യമായ ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടതായിരുന്നു മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനാം. നൂറിലധികം വരുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നത്. വിമാനം നാല് മണിക്കൂര്‍ വൈകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് നീണ്ടു പോവുകയായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് വിമാനം വൈകുന്നതിന് കാരണമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നൽകിയ മറുപടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

പാ​ല​സ്തീ​നെ സ്വ​ത​ന്ത്ര​ രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ച് മൂ​ന്ന് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍

Published

on

ജ​റു​സ​ലേം: പാ​ല​സ്തീ​നെ സ്വ​ത​ന്ത്ര​ രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ച് മൂ​ന്ന് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍. സ്‌​പെ​യ്​ന്‍, അ​യ​ര്‍​ല​ൻ​ഡ്, നോ​ര്‍​വെ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പാ​ല​സ്തീ​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ത്ത​ത്. ഈ ​മാ​സം 28 മു​ത​ലാ​ണ് ഈ ​തീരുമാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക. പാ​ല​സ്തീ​ന്‍- ഇ​സ്ര​യേ​ല്‍ യു​ദ്ധം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത് പാ​ല​സ്തീ​ന് നേ​ട്ട​മാ​ണ്. ഇ​ത് ഇ​സ്ര​യേ​ലി​നെ​തി​രാ​യ നീ​ക്ക​മ​ല്ലെ​ന്നും സമാ​ധാ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള തീ​രു​മാ​ന​മാ​ണെ​ന്നു​മാ​ണ് സ്‌​പെ​യി​നി​ന്‍റെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ എ​തി​ര്‍​പ്പ് രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഇ​സ്ര​യേ​ല്‍ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. തീ​രു​മാ​നം പു​റ​ത്തു​വ​ന്ന​തി​ന് പിന്നാലെ അ​യ​ര്‍​ല​ന്‍​ഡി​ലെ​യും നോ​ര്‍​വേ​യി​ലെ​യും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ ഇ​സ്ര​യേ​ല്‍ തി​രി​ച്ചു​വി​ളി​ച്ചു. സ്‌​പെ​യി​നി​ലെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ ഉ​ട​ന്‍ തി​രി​ച്ചു​വി​ളി​ക്കു​മെ​ന്നാ​ണ് വി​വ​രം. യു​എ​ന്‍ ര​ക്ഷാ​കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ അ​മേ​രി​ക്ക​യും ബ്രി​ട്ട​നും അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളാ​ണ് പാ​ല​സ്തീ​നെ സ്വ​ത​ന്ത്ര രാ​ജ്യ​മാ​യി അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​ത്. ഐ​ക്യ​രാ​ഷ്ട​സ​ഭ​യി​ല്‍ അം​ഗ​ങ്ങ​ളാ​യ 193 രാ​ജ്യ​ങ്ങ​ളി​ല്‍ 140 രാ​ജ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പാ​ല​സ്തീ​നെ നി​ല​വി​ല്‍ സ്വ​ത​ന്ത്ര​രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ബംഗ്ലാദേശിലെ ഭരണകക്ഷി എംപി കൊൽക്കത്തയിൽ കൊല്ലപ്പെട്ടു

Published

on

കൊൽക്കത്ത: കൊൽക്കത്തയിൽ ചികിത്സയ്ക്കായി എത്തി കാണാതായ ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് എംപി അൻവാറുൽ അസിം കൊൽക്കത്തയിൽ മരിച്ചതായി ബംഗാൾ പൊലീസ് സ്ഥിരീകരിച്ചതായി ബംഗ്ലാദേശ് മന്ത്രി. ഭരണകക്ഷിയായ അവാമി ലീഗിൻ്റെ എംപിയായ അൻവാറുൽ മെയ് 12 ന് ചികിത്സക്കായി കൊൽക്കത്തയിൽ എത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തെ കാണാതായി. ബം​ഗ്ലാദേശ് എംപിയുടെ തിരോധാനത്തെ തുടർന്ന് കൊൽക്കത്ത പൊലീസ് കേസ് ഫയൽ ചെയ്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ അവസാന ലൊക്കേഷൻ നഗരത്തിലെ ന്യൂടൗൺ ഏരിയയ്ക്ക് സമീപമായിരുന്നെന്ന് കണ്ടെത്തി. ഈ പ്രദേശത്തെ ഫ്ലാറ്റിൽ വച്ചാണ് മരിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല.

കാളിഗഞ്ച് ഉപാസില അവാമി ലീഗിൻ്റെ പ്രസിഡൻ്റ് കൂടിയായ അൻവാറുൽ അസിം, മെയ് 12 ന് വൈകുന്നേരം 7 മണിക്ക് കൊൽക്കത്തയിലെ തൻ്റെ കുടുംബ സുഹൃത്ത് ഗോപാൽ ബിശ്വാസിനെ കാണാൻ പോയതായി പൊലീസ് പറഞ്ഞു. ഡോക്ടറെ കാണണമെന്ന് പറഞ്ഞ് അൻവാറുൽ പിറ്റേന്ന് ഉച്ചയ്ക്ക് 1:41 ന് ഗോപാലിൻ്റെ വീട്ടിൽ നിന്ന് പോയി. വൈകിട്ട് തിരിച്ചെത്തുമെന്നും പറഞ്ഞു. എന്നാൽ, വൈകുന്നേരം താൻ ദില്ലിയിലേക്ക് പോകുകയാണെന്നും അവിടെ എത്തിയ ശേഷം വിളിക്കാമെന്നും ഗോപാലിനെ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മെയ് 15 ന് അസിം മറ്റൊരു വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ താൻ ദില്ലിയിലെത്തിയതായും വിഐപികൾക്കൊപ്പമാണെന്നും ഗോപാലിനെ അറിയിച്ചു. ജൂൺ 17 ന്, കുടുംബത്തിന് അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയാതെ വന്നതിനെത്തുടർന്ന് അവർ ഗോപാലിനെ വിളിച്ചു. അന്നുതന്നെ കുടുംബം ധാക്കയിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അൻവാറുൾ അസിമിനെ കൊലപ്പെടുത്തിയത് താനാണെന്ന് ബംഗ്ലാദേശിൽ ഒരാൾ പൊലീസിനോട് സമ്മതിച്ചു. കൊൽക്കത്തയിലെ പൊലീസിനെയും ഇക്കാര്യം അറിയിച്ചു. എന്നാൽ, മൃതദേഹം ഇതുവരെ ന്യൂടൗണിൽ എവിടെനിന്നും കണ്ടെടുക്കാനായിട്ടില്ല. സംഭവത്തിൽ ബിധാനഗർ പോലീസ് കമ്മീഷണറേറ്റ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured