Connect with us
48 birthday
top banner (1)

Election updates

‘രാഹുലിന്റെ വയനാട്’ ചരിത്ര ഭൂരിപക്ഷം ആവർത്തിക്കും

Avatar

Published

on

വയനാട്: മൂന്ന് ജില്ലകളിലായി കിടക്കുന്ന കേരളത്തിലെ വിഐ പി മണ്ഡലമാണ് വയനാട്. 2019-ൽ രാഹുൽ ഗാന്ധി കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടുകൂടി വിജയിച്ച മണ്ഡലം. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ വയനാട് ലോകസഭാ നിയോജകമണ്ഡലം.ലോകസഭാ പുനർനിർണ്ണയം നടത്തിയപ്പോൾ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്. 2009-ലും 2014 ലും കോൺഗ്രസിലെ എം.ഐ. ഷാനവാസ് വിജയിച്ചു. 2018ൽ ഷാനവാസ് കരൾ സംബന്ധമായ അസുഖത്തേ തുടർന്ന് അന്തരിച്ചു. 2019-ൽ അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ (4,31,770) സിപിഐയിലെ പി പി സുനീറിനെ പരാജയപ്പെടുത്തി. ഇത്തവണ രാഹുൽ ഗാന്ധി, സിപിഐയിലെ ആനീ രാജ, ബിജെപിയിലെ കെ സുരേന്ദ്രൻ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ. ഈ തവണ വമ്പിച്ച ഭൂരിപക്ഷത്തിൽ രാഹുൽഗാന്ധി വിജയിക്കുവാനുള്ള സാധ്യതയാണുള്ളത്.

Election updates

കേരള കലാമണ്ഡലത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണൻ

Published

on

കലാമണ്ഡലത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ചുമതലയേറ്റു.ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായിട്ടാണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്.വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

1996-മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ മോഹിനിയാട്ട കളരിയില്‍ പഠിച്ച ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നാല് വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. എം.ജി. യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായി. കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്സില്‍ എംഫില്‍ ടോപ്പ് സ്‌കോറര്‍ ആയിരുന്ന രാമകൃഷ്ണന്‍ കലാമണ്ഡലത്തില്‍ നിന്നുതന്നെയാണ് പി.എച്ച്.ഡി. പൂര്‍ത്തിയാക്കിയത്. നെറ്റ് യോഗ്യത നേടിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Election updates

പരാജയം ഉറപ്പായതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി വീട്ടിലേയ്ക്ക് മടങ്ങി

Published

on

കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സത്യന്‍ മൊകേരി വീട്ടിലേക്ക് മടങ്ങി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം കുതിക്കുന്നതിനിടെയാണ് മൊകേരിയുടെ മടക്കം.

പരാജയം ഉറപ്പായതോടെ വോട്ടെണ്ണല്‍ പകുതിയാകും മുമ്പാണ് സത്യന്‍ മൊകേരി വീട്ടിലേക്ക് മടങ്ങിയത്. നിലവില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നു ലക്ഷത്തോടടുക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മറികടക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്ന

Advertisement
inner ad
Continue Reading

Election updates

എതിരാളികളെ ബഹുദൂരം പിന്നിലാക്കി പ്രിയങ്ക ഗാന്ധി തേരോട്ടം തുടരുന്നു;ലീഡ് മൂന്നു ലക്ഷം കടന്നു

Published

on


വയനാട്: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി മൂന്നു ലക്ഷം വോട്ടുകള്‍ക്കു മുന്നില്‍. വോട്ടെണ്ണല്‍ തുടങ്ങി മൂന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പ്രിയങ്ക കുതിക്കുകയാണ്.

കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി നേടിയ ഭൂരിപക്ഷം സഹോദരി അനായാസം മറികടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. 3,64,111 വോട്ടുകള്‍ക്കാണ് രാഹുല്‍ അന്ന് ജയിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന് 4,31,770 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. പ്രിയങ്കക്ക് അഞ്ചു ലക്ഷത്തിന്റെ ഭൂരിപക്ഷം നേടികൊടുക്കുമെന്നായിരുന്നു തുടക്കം മുതലെ യു.ഡി.എഫ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്.

Advertisement
inner ad
Continue Reading

Featured