Connect with us
48 birthday
top banner (1)

Featured

അസമില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞു

Avatar

Published

on

ഗുവാഹത്തി: ആസാമിൽ ക്ഷേത്ര ദർശനത്തിനെ ത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ് പോലീസ്. ആത്മീയ ആചാര്യനായ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ അസമിലെ ബട്ടദ്രവ സത്രം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. രാഹുലിനോടൊപ്പമുണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞു.
എല്ലാവർക്കും പ്രവേശനമുള്ള സ്ഥലത്ത് തനി ക്ക് മാത്രം വിലക്കെന്തിനാണെന്ന് രാഹുൽ ചോ ദിച്ചു. ബലം പ്രയോഗിച്ച് സന്ദർശനം നടത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും രാഹുൽ പ്രതികരി ച്ചു.
ക്ഷേത്ര സന്ദർശനത്തിന് നേരത്തേ അനുമതി ലഭിച്ചെങ്കിലും പിന്നീട് ക്ഷേത്രസമിതി രാഹുലിന് വിലക്കേർപ്പെടുത്തുകയായിരുന്നു. അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന സമയത്ത് ബട്ടദ്രവയിലെ ക്ഷേത്രത്തിലും ഭക്തരുടെ തിരക്ക് ഉണ്ടാവുമെന്നും സുരക്ഷയുടെ ഭാഗമാ യാണ് രാഹുലിന് വിലക്കേർപ്പെടുത്തിയതെന്നു മായിരുന്നു വിശദീകരണം.

വൈകിട്ട് മൂന്നിന് ശേഷം രാഹുൽ ഗാന്ധിക്ക് ബട്ടദ്രവയിൽ സന്ദർശനം നടത്താമെന്നാണ് അറിയിച്ചിരുന്നത്. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സമ്മർദം മൂലമാണ് ക്ഷേത്ര സമിതി വിലക്കേർപ്പെടുത്തിയതെന്ന് കോൺഗ്രസ് പ്രതികരിച്ചു.
ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് തന്നെ തടയാന്‍ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് രാഹുല്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു.
‘എന്താണ് സഹോദരാ പ്രശ്‌നം?, ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ താനെന്ത് തെറ്റാണ് ചെയ്തത്?’, രാഹുല്‍ ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിച്ചു. ഈ തീരുമാനത്തോട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. എല്ലാവരും പോകുന്നുണ്ടല്ലോ, പിന്നെന്താണ് രാഹുല്‍ ഗാന്ധിയെ മാത്രം തടയുന്നതെന്നാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്

Advertisement
inner ad

Featured

വയനാട് കലക്ടറേറ്റിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കെട്ടിത്തൂക്കിയിട്ട് കത്തിച്ച് – കെ എസ് യു

Published

on

കൽപ്പറ്റ : മലബാർ മേഖലയിൽ പ്ലസ് വണ്ണിന് സീറ്റ് ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ നിരന്തരം സമരങ്ങൾ ചെയ്തിട്ടും, സീറ്റ് വർദ്ധിപ്പിക്കാനുള്ള യാതൊരു നടപടിയും കൈക്കൊള്ളാത്ത വിദ്യാഭ്യാസ മന്ത്രിയുടെ കോലം വയനാട് കലക്ടറേറ്റിനു മുമ്പിൽ കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിത്തൂക്കിയിട്ട് കത്തിച്ചു ജില്ലാ പ്രസിഡണ്ട് അഡ്വ: ഗൗതം ഗോകുൽദാസ് , അതുൽ തോമസ്, രോഹിത് ശശി, അസ്‌ലം ഷേർഖാൻ, അനന്തപത്മനാഭൻ, യാസീൻ പഞ്ചാര, അക്ഷയ്, അഫിൻ ദേവസ്യ ഉൾപ്പെടെയുള്ള പ്രവർത്തകർ നേതൃത്വം നൽകി

Advertisement
inner ad
Continue Reading

Featured

വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി; എസ്എഫ്ഐക്ക് പരിഹാസം

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ എവിടെയും സീറ്റ് പ്രതിസന്ധി ഇല്ലെന്ന് പറയുന്ന മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുന്നതുമില്ല. പ്രതിഷേധം അനാവശ്യമാണെന്ന് ആവർത്തിക്കുകയാണ് മന്ത്രി ചെയ്യുന്നത്. മലപ്പുറത്ത് പ്രതിഷേധിച്ച എസ്എഫ്ഐയെ മന്ത്രി പരിഹസിക്കുകയും ചെയ്യുന്നുണ്ട്. കുറേക്കാലം സമരം ഇല്ലാതെ ഇരുന്നതല്ലേ, ഇനി കുറച്ചുനാൾ സമരം ചെയ്യട്ടെ എന്നും മന്ത്രി ഉപദേശിക്കുന്നു. അതേസമയം, വിഷയത്തിൽ സമരം കൂടുതൽ ശക്തമാക്കുകയാണ് കെഎസ്‌യുവും എംഎസ്എഫും.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും ഉൾപ്പെടെ കെഎസ്‌യു നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായിരുന്നു. വരുംദിവസങ്ങളിലും സമരം തുടരുവാനാണ് കെഎസ്‌യു തീരുമാനം.

Continue Reading

Featured