Delhi
‘മറ്റുള്ളവരെ അവഹേളിക്കുന്നത് ഭീരുക്കളുടെ ലക്ഷണം’; സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപം അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണെന്നും, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സ്മൃതി ഇറാനിക്കും മറ്റു രാഷ്ട്രീയ നേതാക്കൾക്കുമെതിരെ മോശം പദപ്രയോഗങ്ങൾ നടത്തുന്നതിൽ നിന്നും അവഹേളിക്കുന്നതിൽ നിന്നും അങ്ങനെ ചെയ്യുന്നവർ പിന്തിരിയണമെന്നും രാഹുൽ അഭ്യർഥിച്ചു. ആളുകളെ അപമാനിക്കുന്നതും അവഹേളിക്കുന്നതും ഭീരുക്കളുടെ ലക്ഷണമാണ്, കരുത്തരുടേതല്ലെന്നും രാഹുൽ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
കഴിഞ്ഞ മോദി മന്ത്രിസഭയിൽ വനിത- ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനി ഈ ആഴ്‌ച ആദ്യം തന്നെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസിൻ്റെ കിശോരി ലാൽ ശർമയോട് ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കാണ് സ്‌മൃതി ഇറാനി പരാജയപ്പെട്ടത്.
Delhi
പുണെയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നതായി ആശങ്ക: 22 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ പുണെയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നതായി ആശങ്ക. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ പുണെയിലെ 22 പേര്‍ക്കാണ് അപൂര്‍വമായ നാഡീരോഗം റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചത്.
രോഗികളുടെ സാംപിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചു. പ്രദേശത്തെ വീടുകളിലെ വെള്ളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വയറിളക്കവും ഛര്‍ദിയും വയറുവേദനയുമാണ് അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗിയ്ക്ക് കൈകാലുകള്‍ക്ക് ബലക്ഷയവും പക്ഷാഘാതം വരെയുണ്ടാകാം.
ക്യാംപിലോബാക്റ്റര്‍ ജെജുനി എന്ന ബാക്ടീരിയാണ് രോഗകാരി. ജിബിഎസ് രോഗം പകര്‍ച്ചവ്യാധിയല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൈകളും കാലുകളും വിടര്‍ത്താനുള്ള ബുദ്ധിമുട്ട്, തൊണ്ടയില്‍ നിന്ന് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
രോഗബാധ സംശയിക്കുന്നവര്‍ക്ക് മൂന്ന് ആശുപത്രികളിലായി വിദഗ്ധ ചികിത്സ നല്‍കി വരികയാണ്.സംശയിക്കപ്പെടുന്ന മിക്ക രോഗികളും 12 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ളവരാണ്.
Delhi
അമിത് ഷാക്കെതിരെയ പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ വിമർശനത്തിൽ ബിജെപി നൽകിയ മാനനഷ്ടക്കേസിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിൽനിന്ന് ആശ്വാസം. കേസിലെ വിചാരണ നടപടികൾ കോടതി സ്റ്റേ ചെയ്തു. രാഹുൽ ഗാന്ധിയുടെ ഹർജിയിൽ ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ജാർഖണ്ഡ് സർക്കാരിനും പരാതിക്കാരനും നോട്ടീസ് അയച്ചു. 2019ൽ ബിജെപി പ്രവർത്തകനായ നവീൻ ഝാ ആണ് അമിത് ഷായ്ക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് ഫയൽ ചെയ്തത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചൈബാസയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി അമി ത് ഷായെ ‘കൊലപാതകി’ എന്ന് വിളിച്ചതായാണ് ആരോപണം. ബിജെപിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് രാഹുൽ നടത്തിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
Delhi
ആര്‍.ജികര്‍ ബലാത്സംഗകൊലയില്‍ ശിക്ഷാവിധി നാളെ
ന്യൂഡല്‍ഹി: ആര്‍.ജികര്‍ ബലാത്സംഗകൊലയില്‍ ശിക്ഷാവിധി നാളെ. സെലദാഹ് കോടതിയാണ് കേസില്‍ ശിക്ഷ വിധിക്കുക. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആര്‍.ജികര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
കേസിലെ പ്രതിയായ സിവിക് വളണ്ടിയര്‍ സഞ്ജയ് റോയിക്ക വധശിക്ഷ നല്‍കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം. നീതി നടപ്പാകുന്ന രീതിയിലുള്ള വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. ഡി.എന്‍.എ റിപ്പോര്‍ട്ട് ഉള്‍പ്പടെ പരിഗണിച്ച് കേസില്‍ വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ കോടതികള്‍ കയറി ഇറങ്ങുകയായിരുന്നു. ഒരു കേസ് ഹൈകോടതി പരിഗണിക്കുമ്പോള്‍ മറ്റൊന്ന് സുപ്രീംകോടതിയുടെ പരിഗണനയാണെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് ഒമ്പതിനാണ് ആര്‍.ജെകര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പി.ജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പിറ്റേ ദിവസം രാവിലെ അര്‍ധ നഗ്‌നയാക്കിയ നിലയില്‍ ഇവരുടെ മൃതദേഹം സെമിനാര്‍ ഹാളില്‍ നിന്നും കണ്ടെടുത്തു.
കൊല്‍ക്കത്ത പൊലീസാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയര്‍ന്നുവെങ്കിലും ഒരാള്‍ മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സി.ബി.ഐ കണ്ടെത്തിയത്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News5 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login