Connect with us
48 birthday
top banner (1)

Featured

ബിജെപി നേതാവിന്റെ വോട്ടിങിൽ മോദിയെ പിന്നിലാക്കി രാഹുൽ ഗാന്ധി

Avatar

Published

on

ന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുൽഗാന്ധിയോ അതോ നരേന്ദ്ര മോദിയോ എന്ന ബിജെപി നേതാവിന്റെ ചോദ്യത്തിന് ലഭിച്ച ഉത്തരമാണ് സാമൂഹിക മാധ്യമങ്ങളിലെ ഇപ്പോഴത്തെ വൈറൽ സംഭവം. ഡോ. പ്രിയങ്ക മൗര്യയെന്ന ബിജെപി നേതാവ് തന്റെ ‘എക്സ്’ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചോദ്യത്തിന് ആണ് അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വോട്ടിങ് ഫലം ലഭിച്ചത്. ചോദ്യത്തിന് രണ്ട് ഉത്തരങ്ങളുമായി പോൾ അടിസ്ഥാനത്തിലാണ് പോസ്റ്റ്. നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിങ്ങനെയാണ് ചോദ്യത്തിന് ഉത്തരമായി തെരഞ്ഞെടുക്കാൻ നൽകിയത്. @dpriyankamaurya എന്ന തന്റെ ഹാൻഡിലിൽ ബിജെപി നേതാവിന്റെ കണക്കൂകൂട്ടൽ അമ്പേ തകർത്ത് ആളുകൾ വോട്ട് ചെയ്യാനെത്തിയപ്പോൾ രാഹുൽ ഗാന്ധിയാണ് വിജയിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ രണ്ടര ലക്ഷത്തിലേറെ ആളുകൾ പിന്തുണയ്ക്കുന്ന നേതാവാണ് അവർ. അവരുടെ എക്സ്‍ അക്കൗണ്ടിൽ അധികവും ബിജെപിയെ പിന്തുണക്കുന്ന പോസ്റ്റുകളാണ്. കവർ ഫോട്ടോ നരേന്ദ്ര ​മോദിയുടെ ചിത്രവും ബിജെപിക്ക് വോട്ടുതേടിയുള്ള പ്രചാരണവുമാണ്. ദേശീയ തലത്തിൽ ചാനൽ ചർച്ചകളിൽ ബിജെപി വക്താവായി പ​ങ്കെടുക്കാറുണ്ട്. ഡോ. പ്രിയങ്ക മൗര്യ എന്നതിനൊപ്പം ബ്രാക്കറ്റിൽ ‘മോദി കാ പരിവാർ’ എന്ന് ചേർത്തിട്ടുമുണ്ട്. ​ ഇങ്ങനെയൊക്കെ ആയിട്ടും വോട്ടിങ് രാഹുൽഗാന്ധി മുന്നിലെത്തിയതിന്റെ ഞെട്ടൽ ഇതുവരെയും വിട്ടുമാറിയിട്ടില്ല. മൂന്നര ലക്ഷത്തോളം ആളുകളാണ് വോട്ടിങിൽ പങ്കെടുത്തത്. 52.2% ആളുകളാണ് രാഹുൽ ഗാന്ധിക്ക് അനുകൂലമായി വോട്ട് ചെയ്തത്. 47.8% വോട്ടുകളാണ് നരേന്ദ്ര മോദിക്ക് ലഭിച്ചത്. ബിജെപിയുടെ ഐറ്റി സെല്‍ പോലും ഇടപെട്ട് വോട്ടിങിന് ക്യാമ്പയിൻ നടത്തിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധി പ്രഭാവത്തിൽ ഇതൊന്നു ഫലം കണ്ടതേയില്ല. തെരഞ്ഞെടുപ്പ് നീതിയുക്തമായി നടത്തിയാൽ സമാനമായ ഫലം തന്നെയാകും ഉണ്ടാവുകയെന്ന് പലരും കമന്റ് രേഖപ്പെടുത്തി.

Advertisement
inner ad

Featured

തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം; ഡൽഹിയിൽ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു

Published

on

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ആംആദ്മി പാർട്ടിയിൽ നിന്നുള്ള രണ്ട് മുനിസിപ്പല്‍ കൗണ്‍സിലർമാർ ഉള്‍പ്പെടെ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. ഗോണ്ട മുൻ എംഎല്‍എ ശ്രീദത്ത് ശർമയാണ് പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നത്. ഒപ്പം ഭജൻപുരയില്‍ നിന്നുള്ള മുനിസിപ്പല്‍ കൗണ്‍സിലർ രേഖ റാണിയും ഖ്യാലയില്‍ നിന്നുള്ള കൗണ്‍സിലർ ശില്‍പ കൗറും ബിജെപിയില്‍ ചേർന്നു. ആം ആദ്മി പാർട്ടി നേതാവ് ചൗധരി വിജേന്ദ്രയും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കളായ ഹർഷ് മല്‍ഹോത്ര, മനോജ് തിവാരി, കമല്‍ജീത് സെഹ്‌രാവത് എന്നിവരുടെ സാന്നിധ്യത്തിലാണ് നാലുപേരും ബിജെപി അംഗത്വം സ്വീകരിച്ചത്.

Continue Reading

Featured

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ

Published

on

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Continue Reading

Featured

പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്

Published

on

പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

Featured