കുട്ടികളോട് മലയാളത്തിൽ സംവദിച്ചും ഓട്ടോ ഡ്രൈവർമാർക്കൊപ്പം സമയം ചെലവഴിച്ചും രാഹുൽഗാന്ധി

വയനാട്: മണ്ഡലം സന്ദർഷനത്തിനിടെ ഓട്ടോ ഡ്രൈവർമാരോടൊപ്പം ചായ കുടിച്ചും കുട്ടികൾക്കൊപ്പം സമയം ചിലവഴിച്ചും രാഹുൽ ​ഗാന്ധി. വയനാടിന്റെ വിവിധങ്ങളായ വികസന ചർച്ചകൾക്കും, പൊതു പരിപാടി ഉദ്ഘാടനങ്ങൾക്കും ശേഷം മടങ്ങുന്ന വഴിയാണ് രാഹുൽ ഓട്ടോ തൊഴിലാളികളോടൊപ്പം സമയം ചിലവഴിച്ചത്. വഴിയോരക്കടയിൽ വച്ച് വൈകുന്നേരത്തെ ചായക്കുടിക്കും കുശലാന്വേഷണങ്ങൾക്കും ശേഷമാണ് അദ്ദേഹം ഓട്ടോ തൊഴിലാളികളോട് വിട പറഞ്ഞത്. രാഹുൽജിയുമായി സമയം ചിലവഴിച്ചതിന്റെ ത്രില്ലിലാണ് ഓട്ടോ തൊഴിലാളികൾ. ഞങ്ങളുടെ സുഖവിവരങ്ങളും,പ്രശ്നങ്ങളുമെല്ലാം അന്വേഷിച്ചതിന് ശേഷമാണ് അദ്ദേഹം പോയത്.ഒരുപാട് സന്തോഷമുണ്ട് എന്ന് വണ്ടൂരിലെ ഓട്ടോ തൊഴിലാളികൾ പറഞ്ഞു.
മണ്ഡലം സന്ദർശിക്കുമ്പോഴെല്ലാം നിരവധി പേർ രാ​ഹുലിനെ കാണാനും സംസാരിക്കാനും സെൽഫിയെടുക്കാനുമായി തടിച്ചുകൂടാറുണ്ട്. അദ്ദേഹത്തെ കാണാനെത്തുന്ന കുട്ടികളിൽ നിന്നും പൂക്കളും സമ്മാനങ്ങളും സ്വീകരിച്ച് അവർക്ക് മധുരം നൽകിയ ശേഷം മാത്രമേ രാഹുൽ അവരോട് വിടപറയാറുളളൂ. വികസിതവും, മതനിരപേക്ഷവും , സമാധാനപരവുമായ ഒരു സമൂഹത്തെ നിഷ്കളങ്കരായ ഈ കുട്ടികൾ അർഹിക്കുന്നു കുട്ടികൾക്കായുള്ള നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങൾ നമ്മൾ സംരക്ഷിക്കണം എന്നാണ് ഇന്ന് തന്നെ കാണാനെത്തിയ കുട്ടികളെ കുറിച്ച് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്. കുട്ടികൾക്ക് മധുരം സമ്മാനിച്ച ശേഷം മലയാളത്തിൽ എല്ലാവർക്കും കൊടുക്കണമെന്ന് രാഹുൽ പറയുന്നതും വീഡിയോയിലുണ്ട്.

Related posts

Leave a Comment