‘ഇതാ കണക്കുകൾ…’; മരിച്ച കര്‍ഷകരുടെ പട്ടിക ലോക്‌സഭയില്‍ അവതരിപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് കര്‍ഷക നിയമ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ പട്ടിക കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചു. മരിച്ച കര്‍ഷകരുടെ അടുത്ത ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരവും ജോലിയും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക പ്രക്ഷോഭത്തില്‍ 700 ഓളം കര്‍ഷകര്‍ മരിച്ചതായി ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. പ്രക്ഷോഭത്തിനിടെ മരിച്ച പഞ്ചാബില്‍ നിന്നുള്ള 400 കര്‍ഷകരുടെ പട്ടിക രാഹുല്‍ ഗാന്ധി കാണിച്ചു. ഈ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതായും അവരില്‍ 152 പേര്‍ക്ക് ജോലി നല്‍കിയതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹരിയാനയില്‍ നിന്നുള്ള 70 കര്‍ഷകരുടെ മറ്റൊരു പട്ടിക ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്, രാഹുല്‍ ഗാന്ധി പറഞ്ഞു. “കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങളും നഷ്ടപരിഹാരവും ജോലിയും നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു

Related posts

Leave a Comment