Delhi
‘എന്റെ ഓഫീസ് ജീവനക്കാരുടെ ഫോണും ചോർത്തി’, സർക്കാർ എല്ലാം ചെയ്യുന്നത് അദാനിക്ക് വേണ്ടിയെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നതിനെ ശക്തമായി വിമർശിച്ച് രാഹുൽ ഗാന്ധി. എത്രതന്നെ ഫോൺ ചോർത്തിയാലും ഭയപ്പെട്ട് പിന്നോട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തനിക്കും തന്റെ ഓഫീസിലുള്ളവർക്കും ആപ്പിൾ സന്ദേശം ലഭിച്ചുവെന്നും രാഹുൽ പറഞ്ഞു. പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന് ആപ്പിൾ സ്ഥിരീകരിച്ചു. സർക്കാർ ഇതെല്ലാം ചെയ്യുന്നത് അദാനിക്ക് വേണ്ടിയാണെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽ അധികാരത്തിൽ ഒന്നാം സ്ഥാനത്ത് അദാനിയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തും മോദിയും അമിത് ഷായും രണ്ടും മൂന്നും സ്ഥാനത്തുമാണ്. സർക്കാർ ഇതെല്ലാം ചെയ്യുന്നത് അദാനിക്ക് വേണ്ടിയാണെന്നും വിമാനത്താവളങ്ങളും വ്യവസായങ്ങളുമെല്ലാം ആദാനിക്ക് തീറെഴുതി നൽകിയെന്നും രാഹുൽ കുറ്റപ്പെടുത്തി. മോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണെന്നും രാഹുൽ ആരോപിച്ചു.
സർക്കാർ സ്പോൺസേർഡ് ഹാക്കർമാർ ഫോൺ ചോർത്താൻ ശ്രമിക്കുന്നുവെന്ന് ആപ്പിളിൽ നിന്ന് സന്ദേശം ലഭിച്ചതായി പത്തിലേറെ പ്രതിപക്ഷനേതാക്കൾ വ്യക്തമാക്കിയിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ശശി തരൂർ, കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മൊഹുവ മൊയ്ത്ര തുടങ്ങിയവരുൾപ്പെടെ പത്തുപേർക്കാണ് സന്ദേശം വന്നത്. താങ്കളുടെ ഐ ഫോണിനെ സർക്കാർ സ്പോൺസേർഡ് ഹാക്കർമാർ ലക്ഷ്യമിട്ടിരിക്കുന്നു എന്ന സന്ദേശമാണ് നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും ലഭിച്ചത്. നിങ്ങളുടെ തൊഴിലോ വ്യക്തിത്വമോ ആവാം ലക്ഷ്യമിടാൻ കാരണം. സർക്കാർ സ്പോൺസേർഡ് ഹാക്കർമാർക്ക് വിവരങ്ങൾക്ക് ചോർത്തുന്നതിന് പുറമേ ഫോണിലെ ക്യാമറ പ്രവർത്തിപ്പിക്കാനാവുമെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യത്ത് ജാതി സെൻസസ് നടപ്പിലാക്കണമെന്ന് രാഹുൽ ഗാന്ധി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൃത്യമായ കണക്കുണ്ടായാൽ മാത്രമേ ഫണ്ട് എല്ലാവരിലേക്കും എത്തുകയുള്ളുവെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
Delhi
രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ മറ്റന്നാൾ

ന്യൂഡൽഹി: രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി. സത്യപ്രതിജ്ഞ മറ്റന്നാളെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറയിച്ചു. ഉപമുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നാളെ തീരുമാനം ഉണ്ടായേക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ
ഖർഗെയുടെ വസതിയിൽ ചേർന്ന
യോഗത്തിലാണ് തീരുമാനം. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രാഹുൽ
ഗാന്ധി, സംസ്ഥാനത്തിന്റെ പ്രത്യേക നിരീക്ഷകൻ ഡി.കെ.ശിവകുമാർ, എഐസിസി നിരീക്ഷകൻ മാണിക് റാവു താക്കറെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Delhi
അഞ്ചിൽ അങ്കം; നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മണിക്കൂറുകൾക്കകം; പ്രതീക്ഷയോടെ കോൺഗ്രസ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനൽ പോരാട്ടമായി കണക്കാക്കപ്പെടുന്ന 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കാതോർത്തിരിക്കുകയാണ് രാജ്യം. രാജസ്ഥാൻ, മധ്യപ്രദേശ്, തെലുങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ വോട്ടെണ്ണൽ മണിക്കൂറുകൾക്കകം ആരംഭിക്കും. മിസോറാമിൽ നാളെയാണ് വോട്ടെണ്ണൽ. അടുത്തകാലത്തൊന്നുമില്ലാത്ത വിധം വലിയ ശുഭപ്രതീക്ഷയോടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നത്. ഭൂരിഭാഗം എക്സിറ്റ്പോൾ ഫലങ്ങളും തിരഞ്ഞെടുപ്പ് കാറ്റ് കോൺഗ്രസിന് അനുകൂലമാണെന്നാണ് വിലയിരുത്തുന്നത്.
ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് ഭരണം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാനയിൽ ഇത്തവണ ഭരണം പിടിക്കുമെന്ന കോൺഗ്രസ് ഉറച്ച പ്രതീക്ഷയിലാണ്. കനത്ത പോരാട്ടം നടക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസസിന് മുൻതൂക്കം എന്നാണ് ഒട്ടുമിക്ക എക്സിറ്റ് ഫലങ്ങളും പ്രവചിക്കുന്നത്.
Delhi
സിൽകാര ടണൽ രക്ഷാദൗത്യം വിജയം; തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി.
സിൽകാര ടണലിൽ നിന്ന് തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണ്. നിലവിൽ 15 തൊഴിലാളികളെ പുറത്തേക്കെത്തിച്ചു. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 17 ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിർമ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. കരസേന ഉൾപ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവർത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login