ഹൃദയം നോവുന്നു ; ഇന്ത്യൻ വിദ്യാർത്ഥികളുടെ വിഡിയോ പങ്കുവെച്ച് സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

യുക്രൈൻ റഷ്യ യുദ്ധ പശ്ചാത്തലത്തിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിഡിയോ പങ്കുവെച്ച് സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി. ഇന്ത്യൻ വിദ്യാർത്ഥികളോട് യുക്രൈൻ സൈന്യം ക്രൂരമായി പെരുമാറുന്നതായുള്ള വിഡിയോയാണ് രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചത്. യുക്രൈനിൽ വിദ്യാർത്ഥികൾ ഇത്തരം പീഡനങ്ങൾ നേരിടുന്നത് കാണുമ്പോൾ തന്റെ ഹൃദയം നോവുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.ഒഴിപ്പിക്കൽ പദ്ധതി വിദ്യാർത്ഥികളുമായി കേന്ദ്രസർക്കാർ ഉടൻ പങ്കുവയ്ക്കണമെന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. ഈ വിഡിയോ വിദ്യാർത്ഥികളുടെ മാതാപിതാക്കളും കാണുന്നുണ്ട്. ഒരു രക്ഷിതാവിനും ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരരുതെന്ന് രാഹുൽ പറഞ്ഞു. നാം നമ്മുടെ ജനങ്ങളെ കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment