Connect with us
48 birthday
top banner (1)

Featured

മോദി ദൈവത്തേക്കാൾ അറിവുള്ള ആളായി നടിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

Avatar

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദി ശാസ്ത്രജ്ഞൻമാരെ വരെ ഉപദേശിക്കുന്നു ദൈവത്തേക്കാൾ അറിവുള്ള ആളായി നടിക്കുന്നയാളാണ് മോദിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്കയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടയിലാണ് വിമർശനം. എല്ലാം അറിയാമെന്നാണ് ഭാവം. ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും. ബിജെപിയിൽ ചോദ്യങ്ങളില്ല. ഉത്തരങ്ങൾ മാത്രമേയുള്ളൂവെന്നും രാഹുൽ​ഗാന്ധി പരിഹസിച്ചു. രാഹുലിന്റെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ജനാധിപത്യ – ഭരണഘടന വിരുദ്ധവുമായ നയങ്ങളാണ് മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നത്: വി.കെ അറിവഴഗൻ

Published

on

രാജ്യത്ത് മോദി സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമായ നയങ്ങളാണ്. ഇതിനെ എതിർക്കുന്ന രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തുവാനുള്ള ശ്രമം രാജ്യത്ത് വില പോകില്ലെന്നും എഐസിസി സെക്രട്ടറി ഡോ.വി.കെ അറിവഴഗൻ പറഞ്ഞു. കേരളത്തിൽ പിണറായി സർക്കാരിന് എതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും, അസംബ്ലി ഉപതിരഞ്ഞെടുപ്പുകളിലും യു ഡി എഫിനുണ്ടായ മികച്ച വിജയം ജനവികാരത്തിന്റെ തെളിവാണെന്നും അറിവഴഗൻ പറഞ്ഞു.

മിഷൻ – 2025 ഭാഗമായി ഡി സി സി യിൽ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ ഐ സി സി സെക്രട്ടറി. വാർഡ് കോൺഗ്രസ് കമ്മിറ്റികൾ ഡിസംബർ 20നകം പൂർത്തീകരിക്കുവാനും വൈദ്യുതി ചാർ്ജജ് വർദ്ധനവിന് എതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യുതി ഭവനുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും 17ന് നടത്തുവാനും യോഗം തീരുമാനിച്ചു. കെ. കരുണാകരന്റെ ചരമ ദിനമായ ഡിസംബർ 23ന് ലീഡർ സ്മാരക നിർമ്മാണ ഫണ്ടിലേക്ക് ജില്ലയിലെ മുഴുവൻ ബൂത്തുകളിലും ഭവന സന്ദർശനം നടത്തി ഫണ്ട് സമാഹരണം നടത്തും. 26ന് മഹാത്മാഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായതിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് ചിന്നക്കടയിൽ പൊതു സമ്മേളനം സംഘടിപ്പിക്കും. 28ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136-ാമത് ജന്മദിനത്തോടനുബന്ധിച്ച് ബൂത്ത് – വാർ്ഡ് – മണ്ഡലം – ബ്ലോക്ക് തലങ്ങളിൽ വിവിധ പരിപാടികൾ നടത്തും. കോർപ്പറേഷനിലെ അഴിമതി ഭരണത്തിനും വികസനം ഇല്ലായ്മയ്ക്കും എതിരെ നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ രണ്ടാംഘട്ടമായി 19 മുതൽ 23 വരെ വിവിധ സോണൽ ഓഫീസുകളിലേക്ക് പ്രതിഷേധ മാർ്ച്ച് നടത്തുവാനും നേതൃയോഗം തീരുമാനിച്ചു.

Advertisement
inner ad

ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജന. സെക്രട്ടറിമാരായ എം. ലിജു, പഴകുളം മധു, എം. എം നസീർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, യു ഡി എഫ് ജില്ലാ ചെയർമാൻ കെ. സി. രാജൻ, കെ പി സി സി നിർവാഹക സമിതി അംഗം എ. ഷാനവാസ്ഖാൻ, എഴുകോൺ നാരായണൻ, ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading

Featured

കാബൂളിൽ ചാവേറാക്രമണം; താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

Published

on

കാബൂൾ: അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. സ്ഫോടനത്തിൽ താലിബാന്റെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു. അഭയാർഥികാര്യ മന്ത്രാലയത്തിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചാവേറാക്രമണം നടന്നത്.

താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഖലീൽ ഹഖാനിയുടെ അംഗരക്ഷകനും മറ്റൊരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ചാവേർ സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വി വരമുണ്ട്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

Advertisement
inner ad
Continue Reading

Featured

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ വിജയം ഭരണവിരുദ്ധ വികാരത്തിന്‍റെ തെളിവ്: പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ വിജയം സംസ്ഥാനത്ത് നിലനില്‍ക്കുന്ന അതിശക്തമായ ഭരണവിരുദ്ധ വികാരത്തിന്‍റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതില്‍ സന്തോഷമുണ്ടെന്നും സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ് നിലനിർത്താൻ സാധിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ വിജയം യുഡിഎഫിന് ഊര്‍ജ്ജം പകരും. അഴിമതിയും സ്വജപക്ഷപാതവും ജനവിരുദ്ധതയും നിറഞ്ഞ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തെരഞ്ഞെടുപ്പിലൂടെ 13 ല്‍ നിന്നും 17 ലേക്ക് യുഡിഎഫ് സീറ്റ് ഉയർന്നു. പാലക്കാട് തച്ചന്‍പാറ, തൃശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ എല്‍ഡിഎഫ് ഭരണം യുഡിഎഫ് അവസാനിപ്പിച്ചു. അതിശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം ചൂണ്ടികാട്ടി. എല്‍ഡിഎഫില്‍ നിന്ന് 9 സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. 15 സീറ്റില്‍ നിന്ന് 11 ലേക്ക് എല്‍ഡിഎഫ് കൂപ്പുകുത്തി.

Advertisement
inner ad
Continue Reading

Featured