രാജ്യത്തെ സംരക്ഷിക്കാൻ പ്രധാനമന്ത്രിക്ക് കഴിവില്ലെന്നതിന്റെ തെളിവാണ് മണിപ്പൂർ ആക്രമണമെന്ന് രാഹുൽ ഗാന്ധി

ഡൽഹി : രാജ്യത്തെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിവില്ലെന്നതിന്റെ തെളിവാണ് മണിപ്പൂർ ആക്രമണമെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ സംരക്ഷിക്കാൻ മോദി സർക്കാറിന് സാധിക്കില്ലെന്നതിന്റെ മറ്റൊരു തെളിവാണ് മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുള്ള ഭീകരാക്രമണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ രാഹുൽ അനുശോചനമറിയിച്ചു. ശനിയാഴ്ച രാവിലെ നടന്ന ഭീകരാക്രമണത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. കമാൻഡിങ് ഓഫിസർ കേണൽ വിപ്ലവ് ത്രിപാഠി, അദ്ദേഹത്തിന്റെ ഭാര്യ, മകൻ എന്നിവരടക്കമാണ് കൊല്ലപ്പെട്ടത്.

ഏറെ കാലത്തിന് ശേഷമാണ് മണിപ്പൂരിൽ സൈനികർക്കുനേരെ ഭീകരാക്രമണം നടക്കുന്നത്. കോൺഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ട്, ജയറാം രമേശ് എന്നിവരും ആക്രമണത്തെ അപലപിച്ചു. തീവ്രവാദ സംഘടനയായ പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലീപാക് എന്ന ഭീകരവാദ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

Related posts

Leave a Comment