‘ഗാന്ധിയെ കൊന്നത് ആർഎസ്എസ്’ ; രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് മുംബൈ ഹൈക്കോടതി തള്ളി

മുംബൈ :രാഷ്​ട്രപിതാവ്​ മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ ആര്‍എസ്‌എസിനെ കുറ്റപ്പെടുത്തിയ രാഹുല്‍ ഗാന്ധിയുടെ 2014ലെ പ്രസംഗത്തി​ന്റെ പകര്‍പ്പ്​ അപകീര്‍ത്തിക്കേസില്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി.

രാഹുലിന്​ എതിരായ ക്രിമിനല്‍ മാനനഷ്​ട കേസില്‍ ആര്‍.എസ്​.എസ്​ ഭാരവാഹി രാജേഷ് കുന്തെ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തിങ്കളാഴ്​ച തള്ളി.മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തി​ന്റെ പകര്‍പ്പ് അപകീര്‍ത്തിക്കേസില്‍ തെളിവായി സ്വീകരിക്കാനാവില്ലെന്നാണ്​ ബോംബെ ഹൈക്കോടതി വിധിച്ചത്​.

2014 മാര്‍ച്ച്‌ ആറിന് രാഹുല്‍ ഗാന്ധി ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ ഭീവണ്ടിയില്‍ നടത്തിയ പ്രസംഗമാണ്​ കേസിന്​ ആധാരം. ‘ആര്‍എസ്‌എസി​ന്റെ ആളുകള്‍’ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയെന്നാണ്​ രാഹുല്‍ പറഞ്ഞത്​. താമസിയാതെ, ആര്‍.എസ്.എസി​െന്‍റ ഭീവണ്ടി യൂനിറ്റ്​ സെക്രട്ടറി രാജേഷ് കുന്ദെ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്​ കൊടുത്തു.

പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്നും വിചാരണ നേരിടാന്‍ തയ്യാറാണെന്നും രാഹുല്‍ അറിയിക്കുകയായിരുന്നു.

Related posts

Leave a Comment