ലഖിംപൂരിലേക്ക് യാത്രതിരിച്ച് രാഹുൽഗാന്ധി; സീതാപൂരിൽ നിന്നും പ്രിയങ്ക യാത്രയിൽ പങ്കാളിയായേക്കാം

രാഹുൽ ഗാന്ധി ലഖീംപൂരിലേക്ക് യാത്ര തിരിച്ചു. യാത്രാമദ്ധ്യേ പ്രിയങ്ക ഗാന്ധി സംഘത്തിനൊപ്പം പങ്കാളിയായേക്കാം. ലഖ്നൗവിൽ എത്തിയപ്പോൾ തന്നെ വിമാനത്താവളത്തിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പോലീസ് വാഹനത്തിൽ മാത്രമേ യാത്ര തിരിക്കാൻ അനുവദിക്കൂ എന്ന് പറഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ രാഹുലിനെ തടയാൻ ശ്രമിച്ചു. ലഖ്നൗ വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ തുടങ്ങിയപ്പോഴാണ് സ്വകാര്യ വാഹനത്തിൽ യാത്ര തുടരാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുമതി നൽകിയത്.

തുടർന്ന് വിമാനത്താവളത്തിന് പുറത്തെത്തിയ രാഹുൽ ഗാന്ധി റോഡ് മാർഗം സ്വകാര്യ വാഹനത്തിൽ പഞ്ചാബ്, ചത്തീസ്ഗഢ് മുഖ്യമന്ത്രിമാരോടൊപ്പം യാത്ര തിരിച്ചു.

Related posts

Leave a Comment