മുതിർന്ന കോൺ​ഗ്രസ് നേതാവ് ഓസ്കാർ ഫെർണാണ്ടസിന് രാഹുൽ ​ഗാന്ധി അന്ത്യോപചാരം അർപ്പിച്ചു

ബാം​ഗ്ലൂർ: മുതിർന്ന കോൺ​ഗ്രസ് നേതാവ് ഓസ്കാർ ഫെർണാണ്ടസിന് രാഹുൽ ​ഗാന്ധി അന്ത്യോപചാരം അർപ്പിച്ചു. അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുകയും ചെയ്തു. ബാം​ഗ്ലൂരിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു അവസാനകർമ്മങ്ങൾ നടത്തിയത്.
ശ്രീ ഓസ്കാർ ഫെർണാണ്ടസ് ജിയുടെ കുടുംബത്തോടൊപ്പം കുറച്ച് സമയം ചിലവഴിക്കുകയും അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കുകയും ചെയ്തു, ഒരു സുഹൃത്ത്, ഒരു ഗൈഡ്, കോൺഗ്രസ് പാർട്ടിയുടെ ഒരു യഥാർത്ഥ സൈനികനുമായിരുന്നു അദ്ദേഹം- രാഹുൽ ​ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.

1941 ൽ ഉഡുപ്പിയിലാണ് ജനനം. കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഓസ്കാർ ഫെർണാണ്ടസ് 1980 ൽ ലോക്സഭയിലേക്ക് ആദ്യമായി ഉഡുപ്പിയിൽ നിന്ന് വിജയിച്ചെത്തി. രണ്ടു യുപിഎ മന്ത്രിസഭകളിലും അംഗമായിരുന്നു. രാജീവ് ഗാന്ധിയുടെ പാർലമെൻററി സെക്രട്ടറിയായിരുന്നു. ദീർഘകാലം എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

Related posts

Leave a Comment