Connect with us
48 birthday
top banner (1)

Featured

​ഗുസ്തിതാരങ്ങൾക്കു നേരേ കൈയേറ്റം: ബിജെപിക്കെതിരേ രാഹുൽ ​ഗാന്ധി

Avatar

Published

on

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധിച്ച ഗുസ്തി താരങ്ങളും ഡൽഹി പോലീസും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ പെൺമക്കൾക്ക് നേരെ അതിക്രമം അഴിച്ചുവിടുകയാണെന്നും രാഹുൽ ആരോപിച്ചു.

‘രാജ്യത്തെ കായിക താരങ്ങളോട് ഇത്തരമൊരു പെരുമാറ്റം നടത്തിയത് വളരെ ലജ്ജാകരമാണ്. ‘ബേട്ടി ബച്ചാവോ’ എന്നത് വെറും വാക്കു മാത്രമാണ്! വാസ്തവത്തിൽ, ഇന്ത്യയുടെ പെൺമക്കൾക്ക് നേരെ അതിക്രമങ്ങൾ അഴിച്ചുവിടുന്നതിൽ നിന്ന് ബിജെപി ഒരിക്കലും പിന്മാറിയിട്ടില്ല,’ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഭാരത് ജോഡോ ന്യായ് യാത്ര ആഗ്രയിൽ, കൈകോർത്ത് അഖിലേഷ് യാദവ്

Published

on

ആഗ്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കാളിയായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചാണ് അഖിലേഷ് രാഹുൽഗാന്ധിക്കൊപ്പം യാത്രയിൽ പങ്കാളിയായത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും യാത്രയിൽ രാഹുൽ ഗാന്ധി അനുഗമിക്കുന്നുണ്ട്. ആയിരക്കണക്കിന് സമാജ് വാദി പാർട്ടി പ്രവർത്തകരും രാഹുൽഗാന്ധിയുടെ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച് ആഗ്രയിൽ എത്തിച്ചേർന്നിട്ടുണ്ട്.

Continue Reading

Cinema

വിഖ്യാത സംവിധായകൻ കുമാർ സാഹ്‌നി അന്തരിച്ചു

Published

on

മുംബൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. 83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.മായാ ദർപണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.1972ല്‍ കുമാര്‍ സാഹ്‌നി ഒരുക്കിയ ‘മായാ ദര്‍പണ്‍’ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. 1997ല്‍ രബീന്ദ്രനാഥ ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്‌നി ചലച്ചിത്രമാക്കി.

Continue Reading

Delhi

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 80 കിലോമീറ്റർ; വൻ സുരക്ഷാ വീഴ്ച

Published

on

ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത് 80 കിലോമീറ്റർ. കത്വവ സ്റ്റേ​ഷ​നി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ ഇ​വി​ടെ നി​ന്നും പഞ്ചാബിലെ മുഖേരിയാൻ വരെയാണ് തനിയെ ഓടിയത്. സുരക്ഷാ വീഴ്ചയിൽ റെയിൽവേ അന്വേഷണം തുടങ്ങി. അതിവേഗത്തിൽ പാഞ്ഞ ട്രെയിൻ 80 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. പ​ത്താ​ൻ​കോ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള ഭൂ​മി​യു​ടെ ച​രി​വ് കാ​ര​ണ​മാ​ണ് ട്രെ​യി​ന്‍ ത​നി​യെ ഓ​ടി​യ​ത് എ​ന്നാ​ണ്

Continue Reading

Featured