Connect with us
48 birthday
top banner (1)

News

ബിജെപി ആദ്യം സ്വന്തം കുടുംബത്തെ നിരീക്ഷിക്കുക, പിന്നെ മതി മറ്റുള്ളവരെ: രാഹുൽ ​ഗാന്ധി

Avatar

Published

on

ഐസ്വാൾ: കുടുംബ രാഷ്ട്രീയ ആരോപണങ്ങളിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമിത് ഷായുടെയും രാജ്നാഥ് സിംഗിന്റെയും മക്കൾ എന്താണ് ചെയ്യുന്നതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. തനിക്ക് അറിയാവുന്നിടത്തോളം ഇന്ത്യൻ ക്രിക്കറ്റ് നയിക്കുന്നത് അമിത് ഷായുടെ മകനാണ്. ബിജെപി ആദ്യം അവരുടെ നേതാക്കളെയും അവരുടെ മക്കൾ ചെയ്യുന്നതെന്താണെന്നും നോക്കണം. അനുരാഗ് ഠാക്കൂറിനെ കൂടാതെ കുടുംബ രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങളായ വേറെയും ചിലരുണ്ടെന്നും രാഹുൽ തിരിച്ചടിച്ചു.

മിസോറാം സന്ദർശനത്തിനിടെയാണ് രാഹുലിന്റെ കടന്നാക്രമണം.
മിസോറാം സന്ദർശനത്തിനിടെ ചന്മരി ജംഗ്ഷനിൽ നിന്ന് രാജ്ഭവനിലേക്ക് ഏകദേശം 4-5 കിലോമീറ്റർ രാഹുൽ പദയാത്ര നടത്തുമെന്നും ഗവർണറുടെ വീടിന് സമീപം വെച്ച് റാലിയെ അഭിസംബോധന ചെയ്യുമെന്നും മിസോറാം കോൺഗ്രസ് മീഡിയ സെൽ പ്രസിഡന്റ് ലാൽരേമൃത റെന്തലി അറിയിച്ചു. ഈ സമയം വിദ്യാർഥികളുമായും രാഹുൽ സംസാരിക്കും. ഇതിനൊപ്പം രാഹുൽ പാർട്ടി നേതാക്കളെ കാണുമെന്നും ഐസ്വാളിൽ വാർത്താസമ്മേളനം നടത്തുമെന്നും പാർട്ടി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളേക്കാൾ ഇസ്രയേൽ-ഹമാസ് യുദ്ധത്തിലാണ് പ്രധാനമന്ത്രിയ്ക്ക് താൽപ്പര്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മിസോറാമിൽ സംസാരിക്കവെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

Advertisement
inner ad

ഇസ്രായേലിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ സർക്കാരിനും താൽപ്പര്യമുണ്ട്, എന്നാൽ മണിപ്പൂരിലെ കാര്യങ്ങളിലുള്ള താൽപ്പര്യമില്ലായ്മ അത്ഭുതപ്പെടുത്തുന്നതാണെന്നും രാഹുൽ വ്യക്തമാക്കി.

ജൂണിൽ മണിപ്പൂർ സന്ദർശിച്ചപ്പോൾ കണ്ടത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും രാഹുൽ പറഞ്ഞു. “മണിപ്പൂരിനെ ബിജെപി നശിപ്പിച്ചു. ഇപ്പോൾ അതൊരു സംസ്ഥാനമല്ല, രണ്ട് സംസ്ഥാനമാണെന്നും മെയ്തേയ്, കുക്കി സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തെ പരാമർശിച്ച് രാഹുൽ വ്യക്തമാക്കി.
ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന യുദ്ധം അംഗീകരിക്കാനാവില്ലെന്നും രാഹുൽ പ്രതികരിച്ചു. എല്ലാത്തരം അക്രമങ്ങൾക്കും കോൺഗ്രസ് എതിരാണ്. നിരപരാധികളായ സാധാരണക്കാർക്ക് നേരെയുള്ള ഒരു തരത്തിലുള്ള അക്രമത്തെയും അംഗീകരിക്കുന്നില്ല. അക്രമം ആരായാലും എങ്ങനെ നടത്തിയാലും ഞങ്ങൾ എല്ലാത്തരം അക്രമങ്ങളെയും എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kasaragod

പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ

Published

on

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.

കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured

സംസ്ഥാനത്ത് മഴ ശക്തമാകും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്, പാലക്കാട്, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകൾ ഒഴികെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11 .30 വരെ ഉയർന്ന തിരമാലയ്ക്കുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും ഉണ്ട്.

Continue Reading

Featured