Connect with us
48 birthday
top banner (1)

Featured

രാഹുൽ ഗാന്ധിയുടെ ഇടപെടൽ- വയനാട് പാർലമന്റ്‌ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 72.6 കോടി രൂപ അനുവദിച്ചു

Avatar

Published

on

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഇടപെടൽ- വയനാട് പാർലമന്റ്‌ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 72.6 കോടി രൂപ അനുവദിച്ചു. പി. എം. ജി. എസ്. വൈ 3 യുടെ 2023-2024 ലെ ബാച്ച് 1ൽ ഉൾപ്പെടുത്തി വയനാട് പാർലമെന്റ് മണ്ഡലത്തിലെ പതിനഞ്ചു റോഡുകളുടെ നവീകരണത്തിന് 72.6 കോടി രൂപ അനുവദിച്ച്‌ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഉത്തരവിറക്കി. വയനാട് ജില്ലയിൽ പി എം ജി എസ് വൈ ഫേസ് ഒന്നിൽ ഉൾപ്പെടുത്തി അനുവദിച്ചിരുന്ന റോഡുകൾക്ക് പുറമേ വയനാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ റോഡുകളുടെ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനും മെച്ചപ്പെട്ട റോഡ് സൗകര്യം ഉറപ്പുവരുത്തുന്നതിനും കൂടുതൽ റോഡുകൾ ഉൾപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി, പാർലമെൻറ് അംഗം ആയിരിക്കെ കേന്ദ്ര ഗ്രാമ വികസന മന്ത്രിയോട്‌ ആവശ്യപ്പെട്ടിരുന്നു. ഇത്‌ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വയനാട് ജില്ലയിൽ അധികമായി 2 റോഡുകൾ കൂടി ഉൾപ്പെടുത്തിയിരുന്നു.

വയനാട് പാർലമെൻറ് മണ്ഡലത്തിൽ മാനന്തവാടി ,കൽപ്പറ്റ ,സുൽത്താൻ ബത്തേരി, വണ്ടൂർ , കാളികാവ് , നിലമ്പൂർ , ബ്ലോക്കുകളിലായി 66.3 കിലോ മീറ്റർ റോഡുകളുടെ നവീകരണമാണ് ഇതിലൂടെ നടക്കുന്നത്.

Advertisement
inner ad

റോഡുകളും അനുവദിച്ച തുകയും

1. തോട്ടേക്കാട് -കൂറ്റമ്പാറ – ചെട്ടി റോഡ് 3.32 കോടി.2. കൂറ്റമ്പാറ -പുതിയകുളം – ഗാന്ധിപ്പടി റോഡ് 4.94 കോടി.3. ഒലിപ്പുഴ -അക്കരപ്പറമ്പ -ചെക്കുംപിലാവ് – സിനിമാഹാൾ ജംഗ്ഷൻ റോഡ് 3.81 കോടി.4. തൊണ്ടി -പാടാളിപറമ്പ -കോട്ടൂള റോഡ് 4.67 കോടി.5. മരംവെട്ടിച്ചാൽ -തളിപ്പാടം – നെല്ലിക്കുത്ത് റോഡ്. 3.45 കോടി6. മുട്ടിക്കടവ് – പള്ളികുത്ത് -വടക്കേകൈ റോഡ് 4.37 കോടി.7. ബേസിൽപള്ളി – ഇടിമുക്ക് -വെള്ളിമറ്റം -കോലോംപാടം -കുറുമ്പിലങ്കോട് റോഡ് 5.60 കോടി.8. കരുനെച്ചി – ഉപ്പട പോസ്റ്റ്‌ ഓഫീസ് റോഡ് 2.97കോടി.9. പോത്തുകല്ല് – കോടാലിപൊയിൽ – ചെമ്പൻകൊല്ലി -പള്ളിപടി റോഡ് 2.64 കോടി.10. മുപ്പിനി – വള്ളാടി -മുണ്ട റോഡ് 6.01 കോടി 11. പിണങ്ങോട് -കമ്മാടംകുന്ന് -അച്ചൂർ റോഡ് 3.40 കോടി 12. കല്ലോടി -എട്ടാംമൈൽ -തോട്ടോളിപടി റോഡ് 7.70 കോടി 13. കല്ലുമുക്ക് -കഴമ്പു -പുത്തൻകുന്ന് റോഡ് 5.62 കോടി 14. അമ്പുകുത്തി -പടിപറമ്പ് -കൃഷ്ണപുരം -കാരാടിപാറ -പാംബ്ല -കല്ലേരി -കോട്ടൂർ റോഡ് ,8.23 കോടി15. അരിവയൽ –പുല്ലുമല റോഡ് 5.88 കോടി എന്നീ റോഡുകളുടെ നവീകരണത്തിനാണ് ഫണ്ട് അനുവദിച്ചത്.പി.എം .ജി .എസ്‌ .വൈ ഫേസ് 3 യുടെ 2020-21 വർഷത്തെ ബാച്ച് 1 ൽ ഉൾപ്പെടുത്തി 22.64 കോടി രൂപയും 2021-2022 വർഷത്തെ ബാച്ച് 1 ൽ ഉൾപ്പെടുത്തി 29.28 കോടി രൂപയും നേരത്തെ അനുവദിച്ചിരുന്നു . കൂടാതെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം എടക്കര -മൂത്തേടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുപ്പിനി പാലം നിർമ്മിക്കുന്നതിനും , വയനാട് ജില്ലയിലെ അച്ചൂർ പാലം നിർമ്മിക്കുന്നതിനും ഫണ്ട് അനുവദിക്കുവാൻ വേണ്ടി രാഹുൽ ഗാന്ധി കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ രണ്ട്‌ പാലങ്ങളുടെയും വിശദമായ പ്രോജക്ട് റിപ്പോർട്ട് ഗ്രാമ വികസന വകുപ്പ് തയ്യാറാക്കി വരികയാണ്‌. വയനാട്ടിലെ ഭൂപ്രകൃതി കണക്കിലെടുത്തു കൊണ്ട് റോഡുകൾ തെരഞ്ഞെടുക്കാനുള്ള കുറഞ്ഞ ദൈർഘ്യം 5 കിലോമീറ്റർ എന്ന മാനദണ്ഡം ലഘൂകരിക്കുന്നതിനും രാഹുൽ ഗാന്ധി പാർലമെന്റംഗം ആയിരിക്കെ ഇടപെടലുകൾ നടത്തിയിരുന്നു. ആയത്‌ അനുവദിച്ച്‌ മന്ത്രി രാഹുൽ ഗാന്ധിക്ക്‌ മറുപടിയും നൽകിയിരുന്നു‌.

Advertisement
inner ad

Bengaluru

കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു

Published

on

ബംഗളൂരു: കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Featured

ബിജെപി അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ; വ്യക്തികളോടല്ല, ആശയത്തോടാണ് ഞങ്ങൾ പോരാടുന്നത് ; വി.ഡി സതീശൻ

Published

on

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ അത് അവരുടെ ആഭ്യന്തര കാര്യമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അതിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.. ആരു വേണമെങ്കിലും ആ സ്ഥാനത്തേയ്ക്കു എത്തിക്കൊള്ളട്ടെ. ഞങ്ങൾ എതിർക്കുന്നത് വ്യക്തികളെയല്ല, പാർട്ടിയുടെ ആശയങ്ങളെയാണ്. അതു തുടരുമെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.

രാജീവ് ചന്ദ്രശേഖർ ബിജെപിയിൽ ലേറ്റ് എൻട്രിയിലൂടെ വന്ന ആളാണ്. ആ പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ ഇടപടാൻ ഇല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. ആശയങ്ങളോടാണ് കോൺഗ്രസ് പോരാടുന്നത്. ഇപ്പോഴത്തെ അദ്ധ്യക്ഷൻ സുരേന്ദ്രനോടും വ്യക്തിപരമായി വിരോധമില്ല. ആര് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയാലും അതിൽ പ്രതികരിക്കാനില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു

Advertisement
inner ad

തിരുവനന്തപുരത്ത് ഇന്നു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെറെ പേര് നിർദേശിക്കുകയായിരുന്നു. കോർ കമ്മിറ്റി കേന്ദ്രനിർദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും

Advertisement
inner ad
Continue Reading

Featured

ബിജു ജോസഫ് കൊലക്കേസ്; മുൻ ബിസിനസ്പങ്കാളി അറസ്റ്റിൽ

Published

on

ഇടുക്കി : ബിജു ജോസഫ് കൊലക്കേസിൽ മുഖ്യപ്രതിയും ബിജുവിൻ്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോൻ അറസ്റ്റിൽ. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്‌തത്. നാല് പ്രതികളാണ് കേസിലുള്ളത്.

ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്നു ജോമോൻ. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്ര ശ‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement
inner ad

കാപ്പ ചുമത്തി നാടുകടത്തിയ ആഷിക് എറണാകുളത്തും റിമാൻഡിലായി. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചത്.
വ്യാഴാഴ്‌ചയാണ് ചുങ്കം സ്വദേശി ബിജു ജോസഫിനെ കാണാതായത്. വ്യാഴാഴ്‌ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. ബിജു ജോസഫിൻ്റെ മൃതദേഹം പിന്നീട് കലയന്താനിയിലെ ഗോഡൌണിലെ മാൻഫോളിൽ കണ്ടെത്തുകയായിരുന്നു. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യ സംസ്ക‌രണ കുഴിയിലേക്ക് പോകുന്ന മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിലായിരുന്നു.

Advertisement
inner ad
Continue Reading

Featured