രാഹുൽ ഗാന്ധിയെ മയക്കുമരുന്ന് കച്ചവടക്കാരൻ എന്ന് വിളിച്ചത്തിനോട് തനിക്ക് യോജിപ്പില്ല ; ബി.എസ്. യെദ്യൂരപ്പ

കഴിഞ്ഞ ദിവസം ബി.ജെ.പി കർണാടക അധ്യക്ഷൻ നളിൻ കുമാർ കാട്ടിൽ രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നും മയക്കുമരുന്ന് കച്ചവടക്കാരൻ ആണെന്നും ആരോപിച്ചിരുന്നു .എന്നാൽ ഇപ്പോൾ ആരോപണത്തിനെതിരെ പ്രതികരണവുമായി വന്നിരിക്കുന്നുകയാണ് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ . രാഹുൽ ഗാന്ധിയെ താൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തെ മയക്കുമരുന്ന് കച്ചവടക്കാരൻ എന്ന് വിളിച്ചത്തിനോട് തനിക്ക് യോജിപ്പില്ലെന്നും ആരോപണം ഉന്നയിച്ചത് ശരിയല്ലെന്നും യെദ്യൂരപ്പ പറഞ്ഞു .

‘ആരാണ് രാഹുൽ ഗാന്ധി?, ഞാനത് പറയുന്നില്ല. രാഹുൽ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളിൽ വന്നതുമാണ്. ഒരു പാർട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല’-നളിൻ കുമാർ പറഞ്ഞു.

പ്രസ്താവന പിൻവലിക്കണമെന്ന് നേരത്തെ പി.സി.സി. അധ്യക്ഷൻ ഡി.കെ.ശിവകുമാറും ആവശ്യപ്പെട്ടിരുന്നു .

Related posts

Leave a Comment