‘രാഹുൽഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരൻ’ ; ബി.ജെ.പി കർണാടക അധ്യക്ഷൻന്റെ പ്രസ്താവനക്കെതിരെ പ്രതിക്ഷേധം ശക്തം

രാഹുൽഗാന്ധി മയക്കുമരുന്നിനു അടിമയാണെന്നും മയക്കുമരുന്ന് കച്ചവടക്കാരനാണെന്നും ബി.ജെ.പി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ.

‘ആരാണ് രാഹുൽ ഗാന്ധി?, ഞാനത് പറയുന്നില്ല. രാഹുൽ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളിൽ വന്നതുമാണ്. ഒരു പാർട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല’-നളിൻ കുമാർ പറഞ്ഞു.

എന്നാൽ കട്ടീലിന്റെ വിവാദ പ്രസ്താവനക്കെതിരെ വലിയ പ്രതിക്ഷേധമാണ് ഉയരുന്നത് . വിവാദപ്രസ്താവനയിൽ നളിൻ കുമാർ മാപ്പ് പറയണമെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ആവശ്യപ്പെട്ടു . നമ്മൾ സംസ്കാരത്തോടെയും പരസ്പരബഹുമാനത്തോടെയുമാണ് രാഷ്ട്രീയത്തിൽ ഇടപെടേണ്ടത് എന്നും അദ്ദേഹം ഓർമിപ്പിച്ചു .

Related posts

Leave a Comment