ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ രാഹുല്‍ ഗാന്ധിയും എംപിമാരും പാര്‍ലമെന്റിലേക്ക് സൈക്കിൾ ചവിട്ടി

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ രാഹുല്‍ ഗാന്ധിയും എംപിമാരും പാര്‍ലമെന്റിലേക്ക് സൈക്കിൾ ചവിട്ടി. കേരളത്തിലെ വലത്, ഇടത് എം പിമാരും പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നുരാവിലെയാണ് ഇത്തരമൊരു റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. രാഹുലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കേന്ദ്രസര്‍ക്കാരിനെ യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ എം പി മാര്‍ വിമര്‍ശിക്കുകയും ചെയ്തു. രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനം പ്രശ്നത്തിലാകുമ്പോഴും കേന്ദ്ര സര്‍ക്കാരിന് ഒരു കുലുക്കവുമില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. ഫോണ്‍ ചോര്‍ത്തല്‍, ഇന്ധന വില വര്‍ദ്ധനവ്, കര്‍ഷക സമരം, കൊവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായാണ് പ്രതിഷേധിച്ചത്. കേന്ദ്രത്തിനെതിരെ പ്രതിപക്ഷ ഐക്യ നിര രൂപപ്പെടുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.

Related posts

Leave a Comment