Connect with us
48 birthday
top banner (1)

Kerala

രാഹുൽ ഗാന്ധി എംപി നാളെ വയനാട്ടിൽ; വൻ സ്വീകരണം ഒരുക്കാൻ ഡിസിസി

Avatar

Published

on

കല്‍പ്പറ്റ: നരേന്ദ്രമോദി സര്‍ക്കാരിന്റെ രാഷ്രീയ പകപോക്കലിന് ഇരയായി ലോക്‌സഭാ അംഗത്വം നഷ്ടപ്പെട്ട്, സുപ്രീംകോടതി വിധിയിലൂടെ പുനസ്ഥാപിക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി എംപി നാളെ വയനാട്ടിൽ എത്തും. എംപി സ്ഥാനം പുനഃസ്ഥാപിച്ച ശേഷം മണ്ഡലത്തിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് കല്‍പ്പറ്റയില്‍ വെച്ച് ഉജ്ജ്വലമായ സ്വീകരണം ഒരുക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനം.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ വലിയ പ്രതിഷേധമാണ് ജില്ലയില്‍ ഉണ്ടായത്. എം പി. സ്ഥാനം നഷ്ടപ്പെട്ട ശേഷം വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധിക്ക് കല്‍പ്പറ്റയില്‍ വന്‍സ്വീകരണമാണ് ജില്ലയില്‍ ലഭിച്ചത്. എം പി സ്ഥാനം തിരിച്ച് ലഭിച്ചത് വയനാട്ടിലെ ജനങ്ങളില്‍ വലിയ ആവേശവും പ്രതീക്ഷയുമാണ് ഉണ്ടാക്കിയത്. അത് പ്രതിഫലിക്കുന്ന രീതിയില്‍ വലിയ സ്വീകരണപരിപാടി സംഘടിപ്പിക്കാനാണ് ഡി സി സിയുടെ തീരുമാനം. ഡല്‍ഹിയിലെ വീട് ഒഴിയേണ്ടി വന്നപ്പോള്‍ വയനാടാണ് എന്റെ വീടെന്ന് വളരെ വികാര നിര്‍ഭരമായി പ്രതികരിച്ച രാഹുല്‍ഗാന്ധി ജില്ലയിലെ എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. എം പി സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ പോലും ഒരു ജനപ്രതിനിധി എന്നതിനപ്പുറമുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ജില്ലയുടെ കാര്യത്തില്‍ ഉണ്ടായി. ഇത്തരത്തില്‍ ജില്ലക്ക് തന്റെ കരുതലും സ്‌നേഹവും പങ്കുവെക്കുന്ന രാഹുല്‍ ഗാന്ധിക്ക് അര്‍ഹിക്കുന്ന സ്വീകരണമാണ് കല്‍പ്പറ്റയില്‍ നല്‍കുക.

Advertisement
inner ad

ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്താണ് സ്വീകരണം ഒരുക്കുക. ദേശീയ-സംസ്ഥാന നേതാക്കളും യു ഡി എഫ് സംസ്ഥാന നേതാക്കളും സ്വീകരണ യോഗത്തില്‍ പങ്കെടുക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ സ്വീകരണ യോഗത്തിലേക്ക് എത്തിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തും. പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ പുതിയ ബസ്റ്റാന്റ് പരിസരത്ത് ആളുകളെ ഇറക്കി ബൈപ്പാസില്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കും.

Advertisement
inner ad

Kerala

നമ്പി രാജേഷിന്റെ മരണം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എയര്‍ ഇന്ത്യ

Published

on

തിരുവനന്തപുരം: നമ്പി രാജേഷിന്റെ മരണത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. നമ്പി രാജേഷിന്‍റെ മരണത്തിന് ഉത്തരവാദിയല്ലെന്ന് കാട്ടിയാണ് വിമാനകമ്പനി കുടുംബത്തിന്‍റെ ആവശ്യം നിരാകരിച്ച് ഇ മെയിലിലൂടെ പ്രതികരിച്ചത്. . എയർലൈൻസ് സമരം കാരണം നമ്പി രാജേഷിന്റെ ഭാര്യക്കും അമ്മയ്ക്കും വിദേശത്തേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.

ഒമാനിലെ ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിനടുത്തെത്താൻ ശ്രമിച്ച ഭാര്യയടക്കമുള്ളവർക്ക് അതിന് സാധിക്കാതിരുന്നത് എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണമായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയത്. നഷ്ടപരിഹാരം വേണമെന്ന് കാട്ടി കുടുംബം എയർ ഇന്ത്യ എക്സ്പ്രസിന് മെയിലും അയച്ചിരുന്നു. ഈ മെയിലിനോടാണ് കമ്പനി അധികൃതർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

Advertisement
inner ad

ഇക്കഴിഞ്ഞ മെയ് മാസം ഏഴാം തിയതിയായിരുന്നു ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ കരമന സ്വദേശിയായ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങി. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്.

നേരത്തെ എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ചൂണ്ടികാട്ടി നമ്പി രാജേഷിന്‍റെ ഭാര്യ അമൃത, മുഖ്യമന്ത്രിക്കും ഗവർണർക്കും പ്രതിപക്ഷ നേതാവിനുമടക്കം പരാതി നൽകിയിരുന്നു. എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്നതടക്കമുള്ള കാര്യങ്ങളാണ് കുടുംബം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർ വ്യോമയാന മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാമൊടുവിലാണ് ഇപ്പോൾ നമ്പി രാജേഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകില്ലെന്ന് വ്യക്തമാക്കി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ രംഗത്തെത്തിയത്.

Advertisement
inner ad
Continue Reading

Featured

വയനാട് കലക്ടറേറ്റിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കെട്ടിത്തൂക്കിയിട്ട് കത്തിച്ച് – കെ എസ് യു

Published

on

കൽപ്പറ്റ : മലബാർ മേഖലയിൽ പ്ലസ് വണ്ണിന് സീറ്റ് ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ നിരന്തരം സമരങ്ങൾ ചെയ്തിട്ടും, സീറ്റ് വർദ്ധിപ്പിക്കാനുള്ള യാതൊരു നടപടിയും കൈക്കൊള്ളാത്ത വിദ്യാഭ്യാസ മന്ത്രിയുടെ കോലം വയനാട് കലക്ടറേറ്റിനു മുമ്പിൽ കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിത്തൂക്കിയിട്ട് കത്തിച്ചു ജില്ലാ പ്രസിഡണ്ട് അഡ്വ: ഗൗതം ഗോകുൽദാസ് , അതുൽ തോമസ്, രോഹിത് ശശി, അസ്‌ലം ഷേർഖാൻ, അനന്തപത്മനാഭൻ, യാസീൻ പഞ്ചാര, അക്ഷയ്, അഫിൻ ദേവസ്യ ഉൾപ്പെടെയുള്ള പ്രവർത്തകർ നേതൃത്വം നൽകി

Advertisement
inner ad
Continue Reading

Kerala

മന്ത്രി റിയാസിനെതിരെ കടകംപള്ളി സുരേന്ദ്രൻ രംഗത്ത്

Published

on

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. കോടികൾ വകയിരുത്തിയ ആക്കുളം കായൽ പുനരുജീവന പദ്ധതി നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്ന് കടകംപള്ളി സുരേന്ദ്രൻ. മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയ്ക്ക് നൽകിയ ഉറപ്പ് പോലും പാലിക്കുന്നില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ ആരോപണം.

നാല് ലക്ഷം രൂപ ചെലവിൽ കൺസൾട്ടൻസിയെ നിയോഗിച്ചതെന്തിനെന്നും കടകംപള്ളി നിയമസഭയിൽ ചോദിച്ചു. കരാറിൽ ഒപ്പിട്ട് തുടർ നടപടികൾ ഉറപ്പാക്കാൻ നടത്തിപ്പ് ഏജൻസിയായ വാപ്കോസോ ടൂറിസം വകുപ്പോ ഇതുവരെ തയാറായിട്ടില്ലെന്ന് കടകംപള്ളി കുറ്റപ്പെടുത്തി.225 ഏക്കറിലെ ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിക്കാനാണ് പദ്ധതി. 185 കോ ടി ചെലവ് വരുന്ന പദ്ധതിക്കായാണ് മാസ്റ്റർ പ്ലാൻ താറാക്കിയിട്ടുള്ളത്. കായലിലെ ഫ്ലോട്ടിംഗ് മാലിന്യം നീക്കം ചെയ്യൽ ഡ്രഡ്‌ജിംഗ്, കുളവാഴ നീക്കൽ, ജലശുദ്ധീകരണം, വൈറ്റ് ലാന്റ്റ് പാർക്ക്, ഓപ്പൺ എയർ തീയറ്ററും ഇരിപ്പിടങ്ങളും ജിമ്മും അടക്കം വിപുലമായ പദ്ധതികളാണ് മാസ്റ്റർ പ്ലാനിലുള്ളത്.

Advertisement
inner ad
Continue Reading

Featured