Connect with us
48 birthday
top banner (1)

Kerala

രാഹുല്‍ ഗാന്ധി എംപി കേരളത്തിൽ; മലപ്പുറം,വയനാട് ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും

Avatar

Published

on

മലപ്പുറം: രാഹുല്‍ ഗാന്ധി എംപി കേരളത്തിൽ. കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. എംകെ രാഘവൻ എംപി, എ പി അനിൽകുമാർ എംഎൽഎ, പി കെ ബഷീർ എംഎൽഎ എന്നിവരും രാഹുലിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

ഇന്ന് രാവിലെ മലപ്പുറം ജില്ലയിലെത്തിയ ഗാന്ധി കടവ് റിസോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ സീതി ഹാജിയുടെ നിയമസഭയിലെ പ്രസംഗങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യും. തുടര്‍ന്ന് പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കും. വണ്ടൂരിലും ചുങ്കത്തറയിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. വൈകിട്ട് നാലു മണിക്ക് വഴിക്കടവ് മുണ്ടയില്‍ നടക്കുന്ന ചടങ്ങില്‍ എംഓഎല്‍പി സ്കൂള്‍ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് വയനാട്ടിലേക്ക് തിരിക്കും.

Advertisement
inner ad

Death

സാമ്പത്തിക ബുധിമുട്ടിനെ തുടർന്ന് അച്ഛനും മകനും വിഷം കഴിച്ചു; അച്ഛൻ മരിച്ചു

Published

on

പാലക്കാട്: കൊല്ലങ്കോട് അച്ഛനും മകനും വിഷം കഴിച്ചു. അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം. വേലൻകുട്ടി (89) ആണ് മരിച്ചത്‌. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിഷം കഴിക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു സൂചന. വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ ബന്ധുക്കൾ കാണുന്നത്.

Advertisement
inner ad

മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. വേലൻകുട്ടി കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement
inner ad
Continue Reading

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Featured