രാഹുൽ ഗാന്ധി കേരളത്തിലെത്തി ; ഉച്ചയോടെ വയനാട്ടിലെത്തും

വയനാട്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ എട്ടരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശനും, കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനും ചേര്‍ന്ന് സ്വീകരിച്ചു.

ഉച്ചയോടെ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി മാനന്തവാടിയില്‍ നിര്‍മിച്ച മഹാത്മഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. നാളെ ജില്ലാ കളക്ടറും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും. ശേഷം മലപ്പുറത്തേക്ക് തിരിക്കും.

Related posts

Leave a Comment