Connect with us
inner ad

Choonduviral

രാഹുൽ ഗാന്ധി വയനാട്ടിൽ

Avatar

Published

on

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. പ്രയങ്കാ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിയ്ക്ക് ആവേശ്വോജ്വലമായ സ്വീകരണം നൽകി യുഡിഎഫ് പ്രവര്‍ത്തകര്‍. മൂപ്പയ്നാട് പഞ്ചായത്തിലെ റിപ്പൺ എസ്റേറ്റിലാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. ഇവിടെയുണ്ടായിരുന്ന തോട്ടം തൊഴിലാളികളെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അഭിവാദനം ചെയ്തു.

തുടർന്ന് വാഹന റാലിയുടെ അകമ്പടിയോടെ രാഹുൽ ഗാന്ധി റോഡ് മാർഗം കല്പറ്റയിലേക്ക് പുറപ്പെട്ടു. ഇന്ന് 12 മണിയോടെ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കും.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Choonduviral

ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവു പുറത്തിറക്കി. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

‘രാഹുലിനെയല്ല രാജ്യത്തിനായി ജീവത്യാഗം ചെയ്ത രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചത്’; കെ.സി.വേണുഗോപാൽ

Published

on

ആലപ്പുഴ: രാഹുൽഗാന്ധിക്കെതിരായ പി വി
അൻവർ എംഎൽഎയുടെ പരാമർശത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ. അൻവറിന്റെ പരാമർശം ഞെട്ടിക്കുന്നതെന്ന് കെ.സി.വേണുഗോപാൽ. രാഹുലിനെ അല്ല രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്ന് കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

കേരള നിയമസഭയിലെ എംഎൽഎയാണ് പി.വി.അൻവർ. ഡിഎൻഎ പരിശോധിക്കണമെന്ന പ്രസ്‌താവന ഗാന്ധി കുടുംബത്തെ അപമാനിക്കലാണെന്നും രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഇത് പറയുന്നത് ഒരു എംഎൽഎയാണെന്നതാണ് ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും കേരളം ലജ്ജിച്ച് തല താഴ്ത്തണ്ട പ്രസ്താവനയാണിതെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മുഖ്യമന്ത്രി ആണ് ആദ്യം രാഹുലിനെ അപമാനിക്കാൻ ശ്രമിച്ചത്. മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നത്. ഈ രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ച രക്തസാക്ഷിയാണ് രാജീവ് ഗാന്ധി. അതിനോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. അൻവറിന്റെ പ്രതികരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ഇതിനെതിരെ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

എടോ അൻവറേ, താൻ കമ്മി ആയിക്കോ പക്ഷേ അന്തം കമ്മി ആയി അധംപതിക്കരുത്

Published

on

പുറത്ത് പറയാൻ കൊള്ളാത്ത പൈത്യകം സ്വന്തമായി ഇല്ലാത്തവർക്ക് നല്ല അച്ഛനമ്മമാർ ഉള്ള മക്കളോട് അസൂയ തോന്നാം, അതാണ് പി വി അൻവറിനു രാഹുൽ ഗാന്ധിയോട് തോന്നിയ വികാരം.കോൺഗ്രസ്‌ പാർട്ടിയെ വഞ്ചിച്ച് മാർക്കിസ്റ്റ് കാരന്റെ അടുക്കള വിചാരിപ്പുകാരനായി മാറിയ അൻവർക്ക് കോൺഗ്രസ്‌ പാരമ്പര്യവും പൈതൃകവും ഒക്കെ ഡി എൻ എ ടെസ്റ്റ്‌ ചെയ്‌താൽ കൊള്ളാം എന്ന് തൊന്നുക സ്വാഭാവികം കാരണം അൻവർ ചെന്നിറങ്ങിയ സ്ഥലത്ത് കണ്ട കാര്യങ്ങളാണ് മറ്റുള്ളവർക്കും ഉള്ളത് എന്ന് തെറ്റിദ്ധരിച്ചു കാണണം അങ്ങനെ അല്ല എന്ന് തിരുത്തി തരാൻ നല്ല നട്ടെല്ലുള്ളവർ ഉണ്ടെന്ന കാര്യം മറന്ന് പോകരുത്രാഹുൽ ഗാന്ധിയുടെ പിതാവ് രാജ്യത്തെയും ജനങ്ങളെയും ചൈനകാരന് ഒറ്റു കൊടുത്ത ചരിത്രം സ്വന്തമായി ഉള്ള ആൾ അല്ല, രാജ്യത്ത് ആക്രമണം നടത്തി ഒളിവിൽ പോയ ആൾ അല്ല. ഒളിവിലിരിക്കുമ്പോൾ ആശ്രയമായ വീട്ടുകാരന്റെ പ്രായപൂർത്തിയാകാത്ത മകളെ രണ്ടാം കല്ല്യാണം കഴിച്ച് കഴിവ് തെളിയിച്ച ആളും അല്ല, അൻവർ കരുതുന്നത് പോലെ സ്വന്തം നാടിനെ ബോംബിട്ട് കത്തിക്കാൻ രാത്രി വെളിച്ചം തെളിച്ചു കൊടുക്കുന്ന തരം പൈതൃകം അല്ല രാഹുൽ ഗാന്ധിയ്ക്ക് ഉള്ളത്.വളർന്ന് വരുന്ന മാക്രിസ്റ്റ് കുഞ്ഞുങ്ങൾക്ക് മാതൃക കാണിക്കാൻ പള്ളികുടത്തിന്റെ ചുമരിൽ വരച്ചു വയ്ക്കുന്ന ചുണ്ടിൽ കഞ്ചാവ് ചുരുട്ട് തിരുകിയ “ചേ” പൈതൃകവും രാഹുൽ ഗാന്ധിക്ക് ഇല്ല. ജനങ്ങളുടെ നികുതി പണം ജനസേവനം എന്ന പേരിൽ പറ്റി ഉഗാണ്ടയിൽ വജ്ര ബിസിനസ് നടത്തി കാശുണ്ടാകുന്ന അല്പത്തരവും, സർക്കാർ ഭൂമി കൈയ്യറി അവിടെ പാർക്ക് ഉണ്ടാക്കി പിടിച്ചു പറി നടത്തുന്ന തരം പൈത്യകവും രാഹുൽ ഗാന്ധിക്ക് ഉണ്ടാകാൻ വഴിയില്ല. മാർക്കിസ്റ്റ് കാരനെ കാണുമ്പോൾ കാവാത്ത് മറന്ന് നിക്കറിൽ മുള്ളി രാഹുൽ ഗാന്ധിയെ തെറി പറയുന്ന നാക്ക് അനവർ ആഫ്രിക്കൻ വൻ കരയിലെ ഏതെങ്കിലും ഖനിയിലെ മണ്ണിൽ കുഴിച്ചിട്ടണം ഇല്ലെങ്കിൽ പൊതുജനം കൈവയ്ക്കുന്ന സാഹചര്യം ഉണ്ടാകും.

Continue Reading

Featured