Connect with us
top banner (3)

Kerala

മുഖ്യമന്ത്രിയ്ക്കും ബിജെപിയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

Avatar

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ബിജെപിയ്ക്കെതിരെയും രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബിജെപിയ്ക്ക് എതിരെ സംസാരിക്കുന്ന തനിക്കെതിരെ നിരന്തരം ആരോപണങ്ങളും അധിക്ഷേപങ്ങളും ഉയർത്തുകയാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്ത് ബിജെപിയെ എതിർക്കുന്നവരെല്ലാം ജയിലിലാണ് എന്നിട്ടും പിണറായി വിജയന് മാത്രം ഒന്നും സംഭവിക്കുന്നില്ല. ബിജെപിയെ എതിർത്താൽ 24 മണിക്കൂറിനകം ഏതെങ്കിലും തരത്തിൽ പ്രത്യാക്രമണങ്ങൾ നടത്തുന്ന ബിജെപി പിണറായി വിജയന് നേരേ കണ്ണടക്കുന്നുണ്ടെങ്കിൽ അതിനർത്ഥം എന്താണെന്ന് മനസ്സിലാകും. സത്യസന്ധമായി എതിർക്കുന്നവരെ മാത്രമേ ബിജെപി പിന്തുടരുവെന്നും രാഹുൽ പറഞ്ഞു. തന്നെ ഇ ഡി ചോദ്യം ചെയ്തത് 55 മണിക്കൂർ ആണ്. താമസിച്ചിരുന്ന വീട്ടിൽ നിന്നും പുറത്താക്കി താക്കോൽ വാങ്ങി. തനിക്ക് താമസിക്കാൻ ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകളുടെ വീടുകൾ ഉണ്ടെന്നും ഇത്തരത്തിൽ തന്നെ ആക്രമിച്ച ബിജെപി പിണറായിയെ ഒന്നും ചെയ്യുന്നില്ലായെന്നും പിണറായിക്ക് എപ്പോഴും തന്നെ എതിർക്കുക മാത്രമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ‘ ഞാൻ മുഴുവൻ സമയവും ബിജെപിയെ എതിർക്കുന്നു, കേരള മുഖ്യമന്ത്രി മുഴുവൻ സമയവും എന്നെയും എതിർക്കുന്നു’ രാഹുൽ ഗാന്ധി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കേന്ദ്ര അന്വേഷണ ഏജൻസികളെ കൂട്ടുപിടിച്ച് ബിജെപി ജനാധിപത്യത്തെ അടിച്ചമർത്തുകയും തകർക്കാൻ ശ്രമിക്കുകയുമാണ്. ആ‍ർഎസ്എസ്-ബിജെപി എന്ത് ചെയ്താലും അവയ്‌ക്കെതിരെ പോരാടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Cinema

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗക്കേസ്

Published

on

കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസെടുത്ത് പൊലീസ്. യുവ നടിയാണ്ന ഒമർ ലുലുവിനെതിരെ പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. കേസിൽ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.

അതേസമയം, കേസിന് പിന്നിൽ വ്യക്തിവിരോധം ആണെന്നാണ് ഒമർ ലുലു പ്രതികരിച്ചത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമർ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്മെയിലിംഗിന്‍റെ ഭാഗം കൂടിയാണ് പരാതിയെന്നും സംവിധായകൻ ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Idukki

കനത്തമഴ; ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം

Published

on

ഇടുക്കി: ഇടുക്കിയിൽ രാത്രി യാത്രയ്ക്ക്
നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്. മഴ ശക്തമായതോടെയാണ് രാത്രി യാത്ര നിരോധിച്ചത്. രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലാണ് റെഡ് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ഗുണ്ടകളും പോലീസും തമ്മിലുള്ള ബന്ധം ശക്തം; മുഖ്യമന്ത്രിയ്ക്ക് പോലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല : രമേശ്‌ ചെന്നിത്തല

Published

on

തിരുവനന്തപുരം: ഡിവൈഎസ്പിയും പോലീസ് ഉദ്യോഗസ്ഥരും ഗുണ്ടാ സത്കാരത്തിൽ പങ്കെടുത്തത് പോലീസ് സേനയുടെ ജീർണാവസ്ഥയുടെ തെളിവാണെന്ന് കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല. പോലീസും ഗുണ്ടാ മാഫിയകളുമായുള്ള ബന്ധം ശക്തി പ്രാപിച്ചു വരികയാണ്. ഗുണ്ടാപ്രവർത്തനങ്ങൾ തടയേണ്ടവർ തന്നെ അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവരെ വളർത്തികൊണ്ട് വരികയാണ്. ഇവരെ നിയന്ത്രിക്കാൻ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

“ഇവിടെ ഡിജിപി ഉണ്ടോയെന്ന് സംശയമാണ്. ആരാണ് ഡിജിപി എന്ന് ആർക്കും അറിയില്ല. ഗുണ്ടകളും മാഫിയ സംഘങ്ങളും അഴിഞ്ഞാടുമ്പോൾ പോലീസിലെ ഉന്നതർ അവരെ സഹായിക്കുകയാണ്. ഇവർക്ക് ഭരിക്കുന്ന പാർട്ടിയുടെ സഹായമുണ്ട്. പോലീസും ഗുണ്ടകളും തമ്മിലുള്ള ബന്ധം ശക്തമാകാൻ ഇതാണ് കാരണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

142 കൊലപാതകങ്ങൾ ഇതുവരെ നടന്നു. തെരഞ്ഞെടുപ്പിന് മുൻപ് 1880 പേരുടെ പട്ടിക തയ്യാറാക്കിയെങ്കിലും 180 ഗുണ്ടകളെ മാത്രമാണ് പിടിക്കാനായത്. തലസ്ഥാനത്ത് പോലും ഗുണ്ടാ വിളയാട്ടമാണ് നടക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് ഗുണ്ടാ വിളയാട്ടം ഇല്ലാതാക്കാൻ നടപ്പാക്കിയ ഓപ്പറേഷൻ രക്ഷാ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണം. രാഷ്ട്രീയ ഇടപെടൽ കൊണ്ട് കാര്യക്ഷമതയുള്ള പോലീസ് ഉദ്യോഗസ്ഥർ പോലും നോക്കുകുത്തികളായി മാറുകയാണെന്നും ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാൻ ആകുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured