‘രാഹുലാ…നീ തനിച്ചല്ല’ ; രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം ; സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധക്കടൽ

രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ച നടപടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ആളിക്കത്തുകയാണ്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച ചിത്രം പങ്കുവെച്ചതിന് പിന്നാലെയാണ് മുൻ എ ഐ സി സി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചത്. ഇതിനു പുറമേ കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും പ്രമുഖ നേതാക്കളുടെ അക്കൗണ്ടുകളും ട്വിറ്റർ മരവിപ്പിച്ചു. ഇതിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഹാഷ് ടാഗോടെ വലിയ രീതിയിലുള്ള പ്രതിഷേധം ആളിക്കത്തുന്നത്.

അനുകമ്പയും സഹാനുഭൂതിയും കാണിക്കുന്നത് കുറ്റകരമാണെങ്കിൽ

അപ്പോൾ ഞാൻ കുറ്റക്കാരനാണ്

എന്റെ ഫേസ്ബുക്ക് പേജ് അക്കൗണ്ടും ബ്ലോക്ക് ചെയ്യുക….

Related posts

Leave a Comment