Connect with us
48 birthday
top banner (1)

Featured

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംനേടിയ മിന്നു മണിക്ക് ആശംസയുമായി രാഹുൽ ഗാന്ധി

Avatar

Published

on

ന്യൂഡൽഹി: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടംനേടിയ കേരള ക്രിക്കറ്റര്‍ മിന്നു മണിക്ക് ആശംസകളുമായി രാഹുൽ ഗാന്ധി. മുമ്പ് ഇന്ത്യന്‍ എ ടീമിന് വേണ്ടി കളിച്ചിട്ടുള്ള മിന്നു ആദ്യമായിട്ടാണ് സീനിയര്‍ ടീമിലെത്തുന്നത്. നേരത്തെ വനിതാ ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടിയും മിന്നു കളിച്ചിട്ടുണ്ട്. വനിതാ ഐപിഎല്ലിലെത്തുന്ന ആദ്യ കേരളതാരമാണ് മിന്നു. ഇതിന് പിന്നാലെയാണ് വയനാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ക്ക് അഭിനന്ദനവുമായി രാഹുൽ ഗാന്ധി എത്തിയത്.

രാഹുൽ ഗാന്ധിയുടെ വാക്കുകൾ

Advertisement
inner ad

കേരളത്തിലെ കുറിച്ച്യ വിഭാഗത്തില്‍ നിന്നുള്ള ക്രിക്കറ്റ് ഓൾറൗണ്ടർ മിന്നു മണി ചരിത്രം സൃഷ്ടിക്കുന്നു.നേരത്തെ, വനിതാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ കേരള താരമായിരുന്നു മിന്നു. ഇപ്പോള്‍ ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും മിന്നു ഉള്‍പ്പെട്ടിരിക്കുന്നു. വയനാട്ടില്‍ നിന്നെത്തുന്ന താരത്തിന് എല്ലാവിധ ആശംസകളും. മികച്ച പ്രകടനം നടത്തി, നമുക്ക് കിരീടം സമ്മാനിക്കാന്‍ മിന്നുവിന് സാധിക്കട്ടെ.”

Advertisement
inner ad

Featured

തെലുങ്കാനയിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Published

on

ഹൈദരാബാദ്: തെലുങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എടൂർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ്പ‌ി ശബരീഷ് പറഞ്ഞു. രണ്ട് എകെ 47 തോക്കുകളും വിവിധ സ്ഫോടക വസ്തുക്കളും ഉൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.
നവംബർ 22-ന് ഛത്തീസ്‌ഗഡിലെ സുക്മ‌ ജില്ലയിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

Continue Reading

Delhi

രാജ്യത്ത് വീണ്ടും പാച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വർദ്ധിപ്പിച്ചു

Published

on

ന്യൂഡൽഹി: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു. വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല 16രൂ​പ 50 പൈ​സ വർദ്ധിപ്പിച്ചു. പു​തി​യ വി​ല ഇ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി. അ​തേ​സ​മ​യം ഗാ​ര്‍​ഹി​ക പാ​ച​ക വാ​ത​ക വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. തു​ട​ര്‍​ച്ചാ​യ അ​ഞ്ചാം മാ​സ​മാ​ണ് വി​ല വർദ്ധിപ്പി​ക്കു​ന്ന​ത്. അ​ഞ്ച് മാ​സ​ത്തി​നി​ടെ കൂ​ട്ടി​യ​ത് 173. 5 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 62 രൂ​പ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.

വി​ല കൂ​ട്ടി​യ​തോ​ടെ, 19 കി​ലോ​ഗ്രാം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല സം​സ്ഥാ​ന​ത്ത് 1827 രൂ​പ​യാ​യി വ​ര്‍​ധി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ വി​ല 1818 രൂ​പ​യാ​ണ്. കോ​ല്‍​ക്ക​ത്ത​യി​ല്‍ 1927 രൂ​പ​യും മും​ബൈ​യി​ല്‍ 1771 രൂ​പ​യും ചെ​ന്നൈ​യി​ല്‍ 1980.50 രൂ​പ​യു​മാ​ണ് വി​ല.

Advertisement
inner ad
Continue Reading

chennai

ഫിൻജാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമ‍ർദ്ദമായി; തമിഴ്നാട്ടിലെ 6 ജില്ലകളിലും പോണ്ടിച്ചേരിയിലും റെഡ് അലർട്ട്

Published

on

ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമ‍ർദ്ദമായി മാറി.ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയില്‍ പ്രവേശിച്ച ഫിൻജാല്‍ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

ചെന്നൈയില്‍ മഴക്കെടുതിയില്‍ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കല്‍പെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളില്‍ ഓറഞ്ച് അലർട്ടും ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Advertisement
inner ad
Continue Reading

Featured