പോലീസുകാര്‍ക്ക് കരുതലായി രാഹുല്‍ഗാന്ധി എം.പിയുടെ മഴക്കോട്ട്


നിലമ്പൂര്‍: കോവിഡ് പ്രതിരോധത്തിലും കാവര്‍ഷത്തിലും സേവനനിരതരായ പോലീസുകാര്‍ക്ക് കരുതലായി രാഹുല്‍ഗാന്ധി എം.പിയുടെ മഴകോട്ട് വിതരണം ചെയ്തു. നിലമ്പൂര്‍ മേഖലയിലെ പോലീസുകാര്‍ക്കുള്ള 200 മഴക്കോട്ട് വിതരണം മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു കെ. എബ്രഹാമിന് നല്‍കി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്‍മാന്‍ കെ.ടി കുഞ്ഞാന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, എന്‍.എ കരീം, ബാബു മോഹന കുറുപ്പ്, എ ഗോപിനാഥ്, അഡ്വ.ഹംസ കുരിക്കള്‍, അഡ്വ. ഷെറി ജോര്‍ജ്, ഇണ്ണി ശിഹാബ്, നിലമ്പൂര്‍ സി.ഐ ടി.എസ് ബിനു, എസ്.ഐ കുഞ്ഞിമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment