Delhi
പ്രതിസന്ധികളെ അതിജീവിച്ച് ഐക്യഭാരതത്തിനായി ഒരാൾ- കെ.സി. വേണുഗോപാൽ എഴുതുന്നു

ഇന്നലെ രാത്രി താമസിച്ചിരുന്ന ക്യാമ്പുകൾ ഇന്ന് വെള്ളവും ചെളിയും കൊണ്ടു നിറയപ്പെട്ടിരിക്കുന്നു. മുന്നോട്ടുപോകാനുള്ള പാതകൾക്ക് മുകളിലേക്ക് രണ്ട് കിലോമീറ്ററോളം ഉയരത്തിൽ നിന്ന് കൂറ്റൻ പാറക്കല്ലുകൾ വന്നുപതിക്കുന്ന കാഴ്ച. ചെങ്കുത്തായ മലനിരകൾക്കിടയിൽക്കൂടി മുൻപിൽ വളഞ്ഞുപുളഞ്ഞ് കിടക്കുന്ന വഴി കാണാൻ കഴിയാത്തത്ര കട്ടിയിൽ കാഴ്ചകളെ മഞ്ഞ് തടയുന്നു. പലയിടങ്ങളിലും റോഡുകൾ പാതിയോളം തകർന്നുകിടക്കുന്നു. ചിലയിടങ്ങളിൽ റോഡുകൾ ഇല്ലാതായ അവസ്ഥ. അതിനിടയിൽ നിർത്താതെ പെയ്യുന്ന മഴയും വിറച്ചുനിൽക്കുന്ന അതിശൈത്യവും പിടിമുറുക്കുന്നു.
ഇങ്ങനെ തീർത്തും പ്രതികൂല സാഹചര്യങ്ങളിലാണ് യാത്രയുടെ അവസാന ദിവസങ്ങൾ. ജമ്മുവിൽ നിന്ന് കശ്മീരിലേക്ക് കയറിയ രണ്ടാം പാദത്തിലെ കാഴ്ചകളാണ്.

അതിശൈത്യം ഉണ്ടാകുന്ന സമയങ്ങളിലും മഴയുണ്ടാകുമ്പോഴും റോഡിലേക്ക് കല്ലുകൾ ഇടിഞ്ഞുവീഴുന്നത് ഇവിടെ സ്ഥിരം സംഭവമാണ്. ഇന്നലെ യാത്ര കടന്നുവന്ന ജമ്മു-ശ്രീനഗർ പാതയിലുടനീളം പാറക്കഷ്ണങ്ങൾ കുത്തനെ അടർന്നുവീഴുന്ന അപകടകരമായ കാഴ്ചകൾ നേരിൽക്കണ്ടു. നേരത്തേ തടസ്സപ്പെട്ട റോഡ് ഗതാഗതം ഇന്ന് പുനസ്ഥാപിച്ചെങ്കിലും പക്ഷേ, വീണ്ടും ആ പാതകൾ പാറകൾക്കിടയിൽ മറഞ്ഞുപോയ അവസ്ഥയായിരിക്കുന്നു. ഈ കുറിപ്പ് എഴുതുന്ന സമയം വരും ദിവസങ്ങളിൽ യാത്രയ്ക്ക് ഒരുക്കങ്ങൾ നടത്താൻ പോയ വാഹനങ്ങൾ ‘പന്തൽ’ എന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നു. നിരനിരയായി അവിടെ വാഹനങ്ങൾ കിടക്കുന്ന കാഴ്ചയാണിപ്പോൾ.

അപകടകരമായ ഈ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഇന്ന് ഉച്ചയ്ക്ക് ശേഷമുണ്ടായിരുന്ന യാത്രയുടെ സെഷൻ തത്കാലികമായി വെച്ചിരുന്നു. മറ്റന്നാൾ, 27-ന് യാത്ര പുനരാരംഭിക്കും. കാലാവസ്ഥ പ്രതികൂലമായ കാരണത്താൽ ആദ്യമായാണ് യാത്രയുടെ ഒരു സെഷൻ മാറ്റിവെയ്ക്കുന്നത്. എന്നാൽ, നടന്നുപോകാൻ നേരിയ സാധ്യതയുള്ള ഇടങ്ങളിൽ ആ സാധ്യത ഉപയോഗപ്പെടുത്തണമെന്നും ജനങ്ങളെ കാണണമെന്നുമുള്ള രാഹുൽ ഗാന്ധിയുടെ ഉറച്ച നിലപാടാണ് എവിടെയുമെന്ന പോലെ ഈ ഘട്ടത്തിലും മുന്നോട്ടുപോകാൻ യാത്രയ്ക്ക് ഊർജം നൽകുന്നത്.

ഒരു വശത്ത് സുരക്ഷാ കാരണങ്ങളും മറുവശം പ്രകൃതിയുടെ പരീക്ഷണങ്ങളും പ്രതിബന്ധങ്ങൾ തീർക്കുമ്പോഴും ചില കാഴ്ചകൾ മനം നിറയെ നോക്കിനിൽക്കേണ്ടി വന്നു. എല്ലാ വെല്ലുവിളികളും ഞങ്ങൾക്കുമുന്നിൽ തലയുയർത്തി നിൽക്കുന്ന ഈ അവസാന പാദം ആവേശത്തിലാഴ്ത്തുന്നത് കുറേ മനുഷ്യരാണ്. തകർത്തുപെയ്യുന്ന മഴയും അസഹനീയമായ ശൈത്യവും കീഴടക്കാത്ത മനസ്സുകളുമായി ഇന്നാട്ടിലെ ജനത ചെളിയൂറി കിടക്കുന്ന വഴികൾക്കിരുവശവും യാത്രയ്ക്ക് അഭിവാദ്യങ്ങൾ നേരാനായി കൂട്ടംകൂടി നിൽക്കുന്ന കാഴ്ച യാത്രികരായ ഞങ്ങളെ ഈ തടസ്സങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകാൻ കരുത്ത് നൽകുന്നു.

കൊടുംചൂടും മഴയും തണുപ്പും അതിശൈത്യവും ശരീരത്തിനെ തളർത്തിത്തുടങ്ങിയെന്ന് തോന്നുന്ന നിമിഷങ്ങളിൽ കരുത്തുപകരുന്ന ജനത ഒരൊറ്റ ഇന്ത്യയായി യാത്രയ്ക്കൊപ്പം ചേരുന്ന കാഴ്ച നൽകുന്ന കരുത്ത് ഏത് പ്രതിസന്ധികളെയും അതിജീവിക്കാൻ ശേഷിയുള്ളതാണ്. യാത്ര മുന്നോട്ടുതന്നെ പോവുകയാണ്, കശ്മീരിന്റെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി.
Delhi
എഎസ്ഐയുടെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി മരിച്ചു

ഭുവനേശ്വർ: സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിമരിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ ദാസിനാന് വെടിയേറ്റത്.
ത്സാർസുഗുഡി ജില്ലയിലെ ഗാന്ധിച്ചൗക്കില്‍ പാർട്ടി ഓഫീസ് ഉത്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്.
ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് ക്ലോസ് റേഞ്ചിൽ മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് തവണ വെടി വയ്ക്കുകയായിരുന്നു.
ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ അപ്പോൾ തന്നെ പിടികൂടി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗോപാല്‍ ദാസിന് മാനസിക പ്രശ്നമുണ്ടെന്നും രക്തസ്മർദ്ദിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.
Delhi
മധ്യപ്രദേശിൽ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു

ഗ്വാളിയർ : മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു. അപകടത്തെ സംബന്ധിച്ച് അന്വേഷണം തുടങ്ങി വ്യോമസേന.അപകടകാരണം വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതാണോ എന്നതാണ് ആദ്യം അന്വേഷിക്കുന്നത്. അപകടത്തില്‍ രണ്ട് വിമാനങളും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങിയ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നു വീണത്. ഇരുവിമാനങ്ങളും പരിശീലനത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകട കാരണം കണ്ടെത്താന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്സുഖോയ് വിമാനത്തില്‍ രണ്ട് പൈലറ്റുമാരും മിറാഷില്‍ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് വിമാനത്തിലെ രണ്ട് പേരെ പരിക്കുകളോട് രക്ഷപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലുമായിട്ടാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മോറേനയില്‍ വീണ വിമാനത്തിലൊന്ന് പൂര്‍ണ്ണമായി കത്തി നശിച്ചു.
വിമാന ഭാഗങ്ങള്‍ പതിച്ച ഭരത്പൂരും മൊറേനയും തമ്മില്‍ 90 കിലോമീറ്ററിനുള്ളിലാണ് ദൂരം, വ്യോമ ദൂരം ഏഴുപതും. ഇതിനാലാണ് അപകടത്തിന് പിന്നാലെ രണ്ട് സ്ഥലങ്ങളിലായി അവശിഷ്ടങ്ങള്‍ പതിച്ചത്. അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് വ്യോമസേനയില്‍ നിന്ന് വിവരങ്ങള്‍ തേടി.
Delhi
ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിന് വെടിയേറ്റു

ബുവനേശ്വർ : ഒഡിഷ ആരോഗ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നബ കിഷോര്‍ ദാസിന് വെടിയേറ്റു. ബ്രജ്രാജ് നഗറില്‍ പൊതുപരിപാടിക്കിടെ ഗാന്ധി ചക്ക് ഓട്ട്പോസ്റ്റ് എ.എസ്.ഐ.ഗോപാല്‍ ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്. ക്ലോസ് റെയ്ഞ്ചില്‍ നിന്നാണ് മന്ത്രിക്ക് മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്. മന്ത്രിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണ്
ബ്രജ്രാജ് നഗര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്റേയും വൈസ് ചെയര്‍മാന്റേയും ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കാറില്‍ നിന്ന് ഇറങ്ങവെയാണ് വെടിയേറ്റത്.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured6 days ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login