ഗാന്ധിജി പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിച്ചു കാണിച്ച നേതാവ്ഃ രാഹുല്‍

മാനന്തവാടിഃ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിച്ചു കാണിച്ച നേതാവാണു മഹാത്മാ ഗാന്ധിയെന്നു രാഹുല്‍ ഗാന്ധി എംപി. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ അനാവരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സഹിഷ്ണുതയുള്ള രാജ്യമാണെന്ന് ഗാന്ധിയി പറഞ്ഞു. അതുകൊണ്ട അദ്ദേഹം എല്ലാവരോടും സഹിഷ്ണുതയോടെ പെരുമാറി. സ്ത്രീകളെ ആദരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളോട് അങ്ങേയറ്റം ആദരവോടെ അദ്ദേഹം പെരുമാറി. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരുടെ അഭ്യുന്നതി അദ്ദേഹം വിഭാവന ചെയ്തു. അവര്‍ക്കിടയില്‍ നിന്ന് അതിനായി പ്രവര്‍ത്തിച്ചു. ഗാന്ധിയന്‍ മൂല്യങ്ങളില്‍ അടിയുറച്ച നമ്മുടെ സംസ്കാരത്തെ ഇല്ലായ്മ ചെയ്യുന്ന ആധുനിക ഭരണപ്രവണതകളാണു രാജ്യം നേരിടുന്ന വെല്ലുവിളിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു കേരളത്തിലെത്തിയ രാഹുല്‍ ഇന്നു വയനാട് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പടിഞ്ഞാറേക്കര ആദിവാസി കോളനിയിലെ കുടിവെള്ള പദ്ധതി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. നാളെ രാവിലെ കലക്റ്ററേറ്റില്‍ വിവിധ പദ്ധതികളുടെ അവലോകന യോഗത്തിലും പങ്കെടുത്തും. തുടര്‍ന്ന് മലപ്പുറം.‌ കോഴിക്കോട് ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം മടങ്ങും. ഡിസിസി പ്രസിഡന്‍റ് ഐ.സി. ബാലകൃഷ്ണന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ട്.

Related posts

Leave a Comment